ഉഭയകക്ഷി ചർച്ചകൾ നടത്തി ഒമാനും റഷ്യയും
text_fieldsമസ്കത്ത്: ഒമാനും റഷ്യയും രാഷ്ട്രീയചർച്ചകൾ നടത്തി. മസ്കത്തിൽ നടന്ന ചർച്ചയിൽ ഒമാൻ പക്ഷത്തെ നയതന്ത്രകാര്യ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽ ഹാർത്തിയും റഷ്യൻപക്ഷത്തെ റഷ്യയുടെ മിഡിലീസ്റ്റിനും ആഫ്രിക്കക്കുമുള്ള പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയും വിദേശകാര്യ ഉപമന്ത്രിയുമായ മിഖായേൽ ബോഗ്ദാനോവ് ആണ് നയിച്ചത്. ഇരുപക്ഷവും പരസ്പര താൽപര്യമുള്ള മേഖലകൾ അവലോകനംചെയ്യുകയും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച നടത്തുകയും ചെയ്തു. വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലുള്ള കാഴ്ചപ്പാടുകളും കൈമാറി.
ഒമാനിലെ റഷ്യൻ അംബാസഡർ ഇല്യ മോർഗുനോവ്, ഇന്റർനാഷനൽ കോപറേഷൻ ഡിപ്പാർട്മെന്റ് തലവൻ ഷെയ്ഖ് ഹമദ് സെയ്ഫ് അൽ റവാഹി, ഈസ്റ്റ് യൂറോപ്പ് ഡിപ്പാർട്മെന്റ് മേധാവി യൂസഫ് ഇസ്സ അൽ സെദ്ജലി, ഇരുഭാഗത്തുമുള്ള നിരവധി ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മിഖായേൽ ബോഗ്ദാനോവ് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ പരസ്പര സഹകരണത്തിന്റെ മേഖലകൾ ഇരുവരും അവലോകനംചെയ്തു.
പൊതുതാൽപര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി. നയതന്ത്രകാര്യ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽ ഹർത്തി, ഒമാനിലെ റഷ്യൻ അംബാസഡർ ഇല്യ മോർഗുനോവ്, ഇരുരാജ്യങ്ങളിലെയും നിരവധി ഉദ്യോഗസ്ഥർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.