Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

സാ​മ്പ​ത്തി​ക-​മാ​ധ്യ​മ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​നും സി​റി​യ​യും

text_fields
bookmark_border
സാ​മ്പ​ത്തി​ക-​മാ​ധ്യ​മ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​നും സി​റി​യ​യും
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ൻ-​സി​റി​യ​ൻ സം​യു​ക്ത സ​മി​തി​യു​ടെ ആ​റാ​മ​ത് സ​മ്മേ​ള​നം മ​സ്ക​ത്തി​ൽ സ​മാ​പി​ച്ചു. സാ​മ്പ​ത്തി​ക, നി​ക്ഷേ​പം, വ്യാ​വ​സാ​യി​ക, കാ​ർ​ഷി​ക, സാം​സ്കാ​രി​ക, മാ​ധ്യ​മ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ഇ​രു​പ​ക്ഷ​വും പ​ര്യ​വേ​ക്ഷ​ണം ചെ​യ്തു. ഒ​മാ​ൻ സം​ഘ​ത്തെ സാ​മ്പ​ത്തി​ക മ​ന്ത്രി ഡോ. ​സ​ഈ​ദ്​ മു​ഹ​മ്മ​ദ് അ​ൽ സ​ക്രി​യും സി​റി​യ​ൻ പ​ക്ഷ​ത്തെ സാ​മ്പ​ത്തി​ക, വി​ദേ​ശ വ്യാ​പാ​ര​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് സ​മ​ർ അ​ൽ ഖ​ലീ​ലും ന​യി​ച്ചു. 2018 മു​ത​ൽ 2022 വ​രെ​യു​ള്ള അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വാ​ണി​ജ്യ വി​നി​മ​യ​ത്തി​ന്റെ അ​ള​വ് 18 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി അ​ൽ സ​ഖ്രി പ​റ​ഞ്ഞു. ച​ര​ക്കു​സേ​വ​ന മേ​ഖ​ല​യി​ലും മ​റ്റ് മേ​ഖ​ല​ക​ളി​ലും വ്യാ​പാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സം​യു​ക്ത സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ൽ ഒ​പ്പു​വെ​ച്ച ധാ​ര​ണ​പ​ത്ര​ങ്ങ​ളു​ടെ​യും ക​രാ​റു​ക​ളു​ടെ​യും അ​വ​ലോ​ക​ന​മാ​ണ് ച​ർ​ച്ച​യി​ൽ ഉ​ൾ​പ്പെ​ട്ട​തെ​ന്ന് സി​റി​യ​ൻ മ​ന്ത്രി പ​റ​ഞ്ഞു. ആ​റാ​മ​ത്തെ സെ​ഷ​ന്റെ യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്ന് ധാ​ര​ണ​പ​ത്ര​ങ്ങ​ളും മാ​ധ്യ​മ മേ​ഖ​ല​യി​ലെ ഒ​രു എ​ക്സി​ക്യൂ​ട്ടി​വ് പ്രോ​ഗ്രാ​മി​ലു​മാ​ണ്​ ഒ​പ്പു​വെ​ച്ച​ത്. ആ​ദ്യ ധാ​ര​ണ​പ​ത്ര​വും എ​ക്സി​ക്യൂ​ട്ടി​വ് പ്രോ​ഗ്രാ​മും മാ​ധ്യ​മ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ളും സാ​ങ്കേ​തി​ക, എ​ൻ​ജി​നീ​യ​റി​ങ്​ മേ​ഖ​ല​ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ഏ​കീ​ക​രി​ക്കാ​നും റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളു​ടെ സം​യു​ക്ത നി​ർ​മാ​ണം, നാ​ട​കം, ഇ- ​മീ​ഡി​യ, വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ, മീ​ഡി​യ ഉ​ള്ള​ട​ക്ക നി​ർ​മാ​ണം, മാ​ധ്യ​മ പ​രി​ശീ​ല​നം എ​ന്നി​വ​യാ​ണ്​ വ​രു​ന്ന​ത്.

ര​ണ്ടാ​മ​ത്തെ ധാ​ര​ണ​പ​ത്രം ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളെ (എ​സ്.​എം.​ഇ) വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​ണ്. ത​ന്ത്ര​പ​ര​മാ​യ സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്തം സ്ഥാ​പി​ക്കു​ക, മാ​ധ്യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​സ്.​എം.​ഇ ക​ളി​ൽ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഇ​രു​വ​ശ​ത്തു​നി​ന്നും എ​സ്.​എം.​ഇ​ക​ൾ ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക. നാ​വി​ക​രു​ടെ യോ​ഗ്യ​ത​യു​ടെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ര​സ്പ​ര അം​ഗീ​കാ​രം കൈ​കാ​ര്യം ചെ​യ്യു​ന്ന​തു​മാ​ണ്​ മൂ​ന്നാ​മ​ത്തെ ധാ​ര​ണ​പ​ത്ര​ത്തി​ൽ വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriamediaeconomicoman
News Summary - oman and syria enhance economic and media cooperation
Next Story