ഒമാനും യൂറോപ്യൻ യൂനിയനും രാഷ്ട്രീയ കൂടിയാലോചന നടത്തി
text_fieldsമസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രാലയവും യൂറോപ്യൻ യൂനിയന്റെ (ഇ.യു) യൂറോപ്യൻ എക്‌സ്‌റ്റേണൽ ആക്ഷൻ സർവിസും (ഇ.ഇ.എഎസ്) തമ്മിലുള്ള മൂന്നാം ഘട്ട രാഷ്ട്രീയ കൂടിയാലോചന കഴിഞ്ഞദിവസം മസ്‌കത്തിൽ നടന്നു.
നയതന്ത്രകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി ഒമാനി പക്ഷത്തെ നയിച്ചപ്പോൾ ഇ.ഇ.എ.എസിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും പൊളിറ്റിക്കൽ ഡയറക്ടറുമായ എൻറിക് മോറയായിരുന്നു മറുഭാഗത്തുനിന്ന് ഉണ്ടായിരുന്നത്.
സുൽത്താനേറ്റും യൂറോപ്യൻ യൂനിയനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ഇരുപക്ഷത്തിന്റെ സംയുക്ത താൽപര്യങ്ങൾ നിറവേറ്റാനും അവ വികസിപ്പിക്കാനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.
ഒമാനി പൗരന്മാർക്ക് ഷെങ്കൻ വിസ ഒഴിവാക്കാനുള്ള നടപടിക്രമങ്ങളും അവർ ചർച്ച ചെയ്തു. 26 യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് ഷെങ്കൻ ഏരിയ. പൊതുവായ ആശങ്കയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.