ഒമാനും യു.എ.ഇയും ഭീകരവാദ ഭീഷണിയില്ലാത്ത രാഷ്ട്രങ്ങൾ
text_fieldsമസ്കത്ത്: പശ്ചിമേഷ്യയിൽ ഭീകരവാദ ഭീഷണി ബാധിക്കാത്ത രാഷ്ട്രങ്ങൾ ഒമാനും യു.എ.ഇയുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇക്കണോമിക്സ് ആൻഡ് പീസിെൻറ (െഎ.ഇ.പി) പഠന റിപ്പോർട്ട്. െഎ.ഇ.പിയുടെ ഭീകരവാദ സൂചികയിൽ ഇരു രാഷ്ട്രങ്ങൾക്കും പൂജ്യം പോയൻറാണ് ലഭിച്ചിട്ടുള്ളത്. ആഗോള തലത്തിലെ പട്ടികയിൽ 135ാം സ്ഥാനമാണ് ഇരു രാഷ്ട്രങ്ങൾക്കുമുള്ളത്. ഭീകരവാദത്തിെൻറ നേരിട്ടുള്ളതും അല്ലാത്തതുമായ ആഘാതങ്ങൾ സംബന്ധിച്ച ആഗോള തലത്തിലെ ഏറ്റവും സമഗ്രമായ പഠന റിപ്പോർട്ടാണ് െഎ.ഇ.പിയുടേത്.
ഭീകരവാദം ഒട്ടും ബാധിക്കാത്ത രാഷ്ട്രങ്ങൾക്ക് പൂജ്യവും ഏറ്റവുമധികം ബാധിക്കുന്ന രാഷ്ട്രങ്ങൾക്ക് പത്തും എന്ന തോതിലാണ് സൂചികയിൽ പോയൻറുകൾ നൽകുന്നത്. എട്ടുവർഷം മുമ്പാണ് സൂചിക പ്രസിദ്ധീകരിക്കാൻ ആരംഭിച്ചത്. അന്നുമുതൽ ഭീകരവാദം ഒരുനിലക്കും ബാധിക്കാത്ത രാഷ്ട്രമെന്ന ബഹുമതി ഒമാൻ നില നിർത്തുന്നു.സൂചികയിൽ ഖത്തറിന് 133ാം സ്ഥാനവും കുവൈത്തിന് 81ാം സ്ഥാനവും ബഹ്റൈന് 71ാം സ്ഥാനവും സൗദി അറേബ്യക്ക് 32ാം സ്ഥാനവുമാണ് ഉള്ളത്. ഭീകരവാദത്തെ തുടർന്നുണ്ടായ മരണം തുടർച്ചയായ അഞ്ചാം വർഷവും കുറഞ്ഞതായി സൂചികയുടെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
2014ലാണ് ഏറ്റവുമധികം പേർ മരണപ്പെട്ടത്. പുതിയ റിപ്പോർട്ട് പ്രകാരം മരണസംഖ്യ 59 ശതമാനം കുറഞ്ഞ് 13,826 ആയി. സംഘർഷാവസ്ഥകളാണ് ഭീകരവാദത്തിന് പ്രധാന കാരണം. നിലവിൽ സംഘർഷാവസ്ഥയുള്ള രാഷ്ട്രങ്ങളിലാണ് 96 ശതമാനം പേരും കഴിഞ്ഞ വർഷം മരണപ്പെട്ടതെന്നും റിപ്പോർട്ട് പറയുന്നു.'മെന' മേഖലയിൽ 18 രാഷ്ട്രങ്ങളിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടു. യമനിൽ മാത്രമാണ് സ്ഥിതി കൂടുതൽ മോശമായത്. തുടർച്ചയായ നാലാം വർഷമാണ് മേഖലയിൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.