ഒമാനും തുർക്കിയും ഉഭയകക്ഷി സഹകരണം വർധിപ്പിക്കും
text_fieldsമസ്കത്ത്: ഹ്രസ്വ സന്ദർശനത്തിന് എത്തിയ തുർക്കി വിദേശകാര്യമന്ത്രി മെവ്ലെറ്റ് കാവുസോഗ്ലുവും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, പ്രത്യേകിച്ച് സാമ്പത്തിക-സാംസ്കാരിക മേഖലകളിലേതടക്കം വർധിപ്പിക്കുന്നതടക്കം കാര്യങ്ങൾ ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായതടക്കം വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി ഒൗദ്യോഗിക വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.
മേഖലയിൽ സമാധാനവും ഭദ്രതയും പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകേണ്ടതിെൻറ പ്രാധാന്യവും ഇരുനേതാക്കളും ചർച്ചയിൽ ചൂണ്ടിക്കാട്ടി. മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സൈദുമായും തുർക്കി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടിക്കാഴ്ചയിൽ വിഷയമായി. സാമ്പത്തിക-വാണിജ്യ മേഖലകളിലെ സഹകരണം അവലോകനം ചെയ്തതിന് ഒപ്പം സംയുക്ത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി.
ഒമാെൻറ വിദേശകാര്യ നയത്തെയും മേഖലയിലെ സംഘർഷാവസ്ഥകൾക്ക് പരിഹാരം കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങളെയും തുർക്കി വിദേശകാര്യമന്ത്രി മെവ്ലെറ്റ് കാവുസോഗ്ലു പ്രകീർത്തിച്ചു. മറ്റ് രാജ്യങ്ങളെ കൊണ്ട് സാഹചര്യങ്ങൾക്ക് അനുയോജ്യമായ തീരുമാനങ്ങൾ എടുപ്പിക്കുന്നതിൽ ഒമാെൻറ കഴിവ് പ്രശംസാർഹമാണെന്നും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി ചേർന്നുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ മെവ്ലെറ്റ് കാവുസോഗ്ലു പറഞ്ഞു. മേഖലയിൽ സുരക്ഷയും ഭദ്രതയും ഉറപ്പുവരുത്തുന്നതിനായുള്ള ഒമാെൻറ ശ്രമങ്ങളെ തുർക്കി പിന്തുണക്കുമെന്നും മെവ്ലെറ്റ് കാവുസോഗ്ലു പറഞ്ഞു.
രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ മേഖലകളിൽ ഒമാനുമായുള്ള സഹകരണം വർധിപ്പിക്കാൻ തുർക്കിക്ക് താൽപര്യമുണ്ട്. സൗദിയിലെ ജി.സി.സി ഉച്ചകോടിക്ക് ശേഷമുള്ള മേഖലയിലെ സ്ഥിതിഗതികൾ മന്ത്രിതല കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഫലസ്തീൻ, ലിബിയ, സിറിയ, യമൻ എന്നിവിടങ്ങളിലെ സ്ഥിതിഗതികളും കൂടിക്കാഴ്ചയിൽ വിഷയമായതായി മെവ്ലെറ്റ് കാവുസോഗ്ലു പറഞ്ഞു. കൂടിക്കാഴ്ചകൾ ഫലപ്രദമായിരുന്നെന്നും ഉഭയകക്ഷി സഹകരണത്തിന് ഒപ്പം സാമ്പത്തിക, ടൂറിസം, സാംസ്കാരിക മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതടക്കം കാര്യങ്ങൾ അവലോകനം ചെയ്തതായി സയ്യിദ് ബദർ അൽ ബുസൈദി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.