സാമ്പത്തിക സഹകരണത്തിന് ഒമാനും അമേരിക്കയും
text_fieldsമസ്കത്ത്: സാമ്പത്തിക സഹകരണത്തിന് ഒമാനും അമേരിക്കയും ധാരണയായി. പ്രഥമ ഒമാൻ-യു.എസ് സ്ട്രാറ്റജിക് ഡയലോഗിന്റെ ഭാഗമായാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. യുനൈറ്റഡ് സ്റ്റേറ്റ്സിന്റെ എക്സ്പോർട്ട്- ഇംപോർട്ട് ബാങ്കുമായി (എക്സിം) ധനമന്ത്രാലയമാണ് കരാറിലെത്തിയത്.
പുനരുപയോഗ ഊർജം മുതൽ ഉൽപാദനം വരെയുള്ള ഒമാന്റെ സമ്പദ്വ്യവസ്ഥയുടെ തന്ത്രപ്രധാന മേഖലകളിൽ വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ ധാരണപത്രം ലക്ഷ്യമിടുന്നു. ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല സലിം അൽ ഹാർത്തിയും എക്സിം പ്രസിഡന്റും ചെയർമാനുമായ റീത്ത ജോ ലൂയിസുമാണ് ഒപ്പുവെച്ചത്.ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപ സഹകരണം കരാർ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 4.2 ശതകോടി ഡോളറായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. വയർലെസ് ആശയവിനിമയ ഉപകരണങ്ങൾ ഉൾപ്പെടെ, 5ജി നെറ്റ്വർക്ക്, ബയോ ടെക്നോളജി, പുനരുപയോഗ ഊർജം, കൃഷി, ജലം, മലിനജല സംസ്കരണം, ഖനനം, തുടങ്ങി വ്യാവസായിക മേഖലയിൽ പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സൗകര്യങ്ങൾ ഒരുക്കാനും കരാർ വഴിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.