Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2024 8:00 AM GMT Updated On
date_range 27 March 2024 8:00 AM GMTഈദുൽ ഫിത്ർ: ഏപ്രിൽ 10ന് സാധ്യതയെന്ന് ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റി
text_fieldsbookmark_border
മസ്കത്ത്: ഈദുൽ ഫിത്ർ ഏപ്രിൽ 10ന് ആകാൻ സാധ്യത കൂടുതലാണെന്ന് ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ ഒബ്സർവേറ്ററി മേധാവി അബ്ദുൽ വഹാബ് അൽ ബുസൈദി പറഞ്ഞു. ഇത്തവണ പ്രവചനം നടത്താൻ എളുപ്പമാണ്. ഏപ്രിൽ ഒമ്പതിന് ചന്ദ്രക്കല ദൃശ്യമാകുമെന്നാണ് കാണിക്കുന്നത്. സൂര്യാസ്തമയത്തിന് ശേഷം 50 മിനിറ്റ് വരെ ചന്ദ്രനെ ചക്രവാളത്തിൽ കാണാൻ സാധിക്കും. അത് വളരെ നീണ്ട സമയമാണ്. അതിനാൽ നഗ്നനേത്രങ്ങൾ കൊണ്ടുപോലും ചന്ദ്രക്കല കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ അയൽരാജ്യങ്ങളിലും മറ്റെല്ലാ ഇസ്ലാമിക, അറബ് രാജ്യങ്ങളുടെയും കാര്യവും ഇതുതന്നെയാണ്. 99.9 ശതമാനം മുസ്ലിം രാജ്യങ്ങളും ഏപ്രിൽ 10ന് തന്നെ ഈദുൽ ഫിത്ർ ആഘോഷിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story