ഒമാൻ-ബംഗ്ലാദേശ് മത്സരം: നിറഞ്ഞുകവിഞ്ഞ് അമീറാത്ത് സ്റ്റേഡിയം
text_fieldsമസ്കത്ത്: ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഒമാൻ-ബംഗ്ലാദേശ് മത്സരത്തിന് മണിക്കൂറുകൾക്കു മുമ്പുതന്നെ നിറഞ്ഞു കവിഞ്ഞ് അമീറാത്ത് സ്റ്റേഡിയം. ചരിത്രത്തിൽ ആദ്യമായാണ് ഒമാൻ ക്രിക്കറ്റ് അക്കാദമിയിലെ ഗാലറി പൂർണമായും കാണികളാൽ നിറഞ്ഞത്. നബിദിനത്തിലെ പൊതു അവധി മുന്നിൽ കണ്ട് പലരും നേരത്തെതന്നെ ടിക്കറ്റുകൾ എടുത്തിരുന്നു. ടീമിനെ സപ്പോർട്ട് െചയ്യാനെത്തിയ ബംഗ്ലാദേശ് ആരാധകരുടെ ആവേശം പലപ്പോഴും ഒമാൻ ആരാധകർക്ക് ഒപ്പമോ അതിനു മുകളിേലാ ആയിരുന്നു.
4,500പേർക്കാണ് സ്റ്റേഡിയത്തിൽ ഇരിക്കാൻ സൗകര്യം ഉള്ളത്. ഇതിൽ വി.വി.ഐ.പി ഗാലറി സ്ഥിതി ചെയ്യുന്നത് ക്രിക്കറ്റ് അക്കാദമിയുടെ മുകൾ നിലയിലാണ്. ചൊവ്വാഴ്ച രണ്ടു മണിക്ക് നടന്ന സ്കോട്ലാൻഡ്-പാപ്വ ന്യൂഗിനി ആദ്യ മത്സരത്തിന് സ്റ്റേഡിയത്തിൽ കാര്യമായി ആളുകൾ ഉണ്ടായിരുന്നില്ല. ഉച്ചക്ക് സാമാന്യം നല്ല ചൂടും ഉണ്ടായിരുന്നു. വി.ഐ.പി ഗാലറിക്ക് മാത്രമേ മേൽക്കൂര ഉള്ളൂ. നാലു മണിയോടു കൂടിയാണ് സ്റ്റേഡിയത്തിൽ ആളുകളെത്തിയത്.
സത്യത്തിൽ ലോകകപ്പ് ക്രിക്കറ്റിെൻറ യഥാർഥ ആവേശം ജനങ്ങളിലെത്തിയത് ഒമാൻ-ബംഗ്ലാദേശ് മത്സരത്തോടെയായിരുന്നു. ഞായറാഴ്ച നടന്ന ഒമാൻ-പപ്വ ന്യൂഗിനി മത്സരം കാണാനും ആളുകൾ കുറവായിരുന്നു. എന്നാൽ, ചൊവ്വാഴ്ച പൊതു അവധി ആയതിനാലും മത്സരം വൈകുന്നേരം ആണെന്നുള്ളതും ആരാധകരെ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറ്റാൻ പ്രാപ്തമാക്കി. ദൂരെ ദിക്കുകളിൽ നിന്നു പോലും നൂറുകണക്കിനാളുകൾ സ്റ്റേഡിയത്തിലെത്തിയിരുന്നു.
'ഫേവറിറ്റ്' മാച്ചായതിനാൽ കളിയുടെ ടിക്കറ്റ് നേരത്തെ വിറ്റ് തീർന്നിരുന്നു. ആദ്യ മത്സരം അസാനിച്ച ഉടൻ ഒമാൻ- ബംഗ്ലാദേശ് കളിക്കാർ ഗ്രൗണ്ടിലേക്ക് പരിശീലനത്തിനി റങ്ങി. ഈ സമയം മുതൽ കളി അവസാനിക്കും വരെ ആയിരക്കണക്കിന് കണ്ഠങ്ങളിൽ നിന്നും ഹയ്യ.. ഹയ്യ ..ക്രിക്കറ്റ്, ഒമാൻ.. ഒമാൻ.... വിളികളും ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.