Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യയിൽ നിന്നുള്ള...

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​​ ഒമാനിൽ പ്രവേശനവിലക്ക്​

text_fields
bookmark_border
flight
cancel

മസ്​​കത്ത്​: കോവിഡ്​ വ്യാപനത്തി​െൻറ പശ്​ചാത്തലത്തിൽ ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ ഒമാൻ വിലക്കേർപ്പെടുത്തി. ഏപ്രിൽ 24ശനിയാഴ്​ച ​ൈവകുന്നേരം ആറുമുതൽ മുതൽ വിലക്ക്​ നിലവിൽ വരും. ഇന്ത്യക്ക്​ പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ്​ യാത്രാനിരോധനം. 14ദിവസത്തിനിടെ ഇൗ രാജ്യങ്ങളിൽ സഞ്ചരിച്ചവർക്കും വിലക്കുണ്ട്​. ഒമാനിലെ കോവിഡ്​ നിയന്ത്രണത്തി​െൻറ ചുമതലയുള്ള ഉന്നതാധികാര സമിതിയാണ്​ പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്​. ഒമാനിപൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബം എന്നിവർക്ക്​ വിലക്കിൽ ഇളവുണ്ട്​. ഇത്തരക്കാരും മറ്റു കോവിഡ്​ യാത്രാമാനദണ്ഡങ്ങൾ പാലിക്കാൻ​ കർശനനിർദേശിച്ചിട്ടുണ്ട്​​.

ഏപ്രിൽ ഏഴിന്​ ഉന്നതാധികാര സമിതിയുടെ തീരുമാനത്തി​െൻറ അടിസ്ഥാനത്തില്‍ ഒമാനിലേക്കുള്ള പ്രവേശനം ഒമാനി പൗരന്മാര്‍ക്കും താമസവിസ കൈവശമുള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സന്ദർശക വിസയിലുള്ളവർക്ക്​ പ്രവേശനം വിലക്കിയ ഉത്തരവിൽ പിന്നീട്​ ഇളവനുവദിച്ചു. കഴിഞ്ഞ ആഴ്​ച ഇന്ത്യയിലേക്ക്​ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന്​ ഒമാനി പൗരന്മാർക്ക്​ ന്യൂഡൽഹിയിലെ ഒമാൻ എംബസി നിർദേശം നൽകിയിരുന്നു. ഇതി​െൻറ തുടർച്ചയായാണ്​ പുതിയ ഉത്തരവ്​ പുറപ്പെടുവിച്ചിരിക്കുന്നത്​. യാത്രാവിലക്ക്​ ഒമാനിലേക്ക്​ മടങ്ങാൻ കാത്തിരിക്കുന്ന മലായളികളടക്കമുള്ള നിരവധി യാത്രക്കാരെ ബാധിക്കും.

കോവിഡ്​ വ്യാപനം ശക്​തമായ ഒമാനിൽ മഹാമാരി നിയന്ത്രണവിധേയമാക്കാൻ ശക്​തമായ നടപടികൾ സ്വീകരിച്ചുവരികയാണ്​. നിലവിൽ രാത്രികാല കർഫ്യൂവും മറ്റുനിയന്ത്രണങ്ങളും നിലവിലുണ്ട്​. ആശുപത്രികളിൽ ക്രമാതീതമായി രോഗികളുടെ എണ്ണം വർധിച്ച പശ്​ചാത്തലത്തിൽ സലാലയിൽ പുതിയ ഫീൽഡ്​ ആശുപത്രി നിർമ്മിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel banOman
News Summary - Oman bans travelers from India
Next Story