നിക്ഷേപത്തിനുള്ള ഏറ്റവും കുറഞ്ഞ മൂലധനം നിർത്തലാക്കുന്ന ആദ്യ രാജ്യം ഒമാൻ -മന്ത്രി
text_fieldsമസ്കത്ത്: നിക്ഷേപത്തിനുള്ള ഏറ്റവും കുറഞ്ഞ മൂലധനം ഇല്ലാതാക്കുന്ന ആദ്യ രാജ്യം ഒമാനാണെന്നും നിക്ഷേപകരെ തുറന്ന കൈകളോടെ സ്വാഗതം ചെയ്യുകയാണെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് മുഹമ്മദ് അൽ യൂസഫ്. 2024ലെ മന്ത്രാലയത്തിന്റ പദ്ധതി അവലോകനം ചെയ്യുന്നതിനുള്ള വാർഷിക മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ബിനാമി വ്യാപാരം ആശങ്കപ്പെടുത്തുന്നതാണ്. ഒമാനി പൗരന്റെ പേരിൽ പ്രവാസികൾ വാണിജ്യ ജോലികൾ ചെയ്യുന്നതും അദ്ദേഹം പോയതിനുശേഷം വലിയ ഭാരം ഒമാനിയുടെ പേരിൽ വന്നുചേരുന്നത് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദേശ നിക്ഷേപകരുടെ വാണിജ്യ രജിസ്ട്രേഷൻ ഫീസ് കുറക്കുമെന്നും ഒമാനി നിക്ഷേപകർക്ക് തുല്യമായി അവരെ പരിഗണിക്കുമെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപകർക്ക് വിവിധ പദ്ധതികൾ ഒരുക്കുന്നതിന് പ്രോത്സാഹനങ്ങളും സൗകര്യങ്ങളും നൽകും. കൂടാതെ 51 നിക്ഷേപ അവസരങ്ങൾ ഇൻവെസ്റ്റ് ഈസി പ്ലാറ്റ്ഫോമിലൂടെ ലഭ്യമാണ്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിന്റെ അവസാനത്തോടെ ഒമാനിലെ നേരിട്ടുള്ള വിദേശ നിക്ഷേപ അളവ് 25 ശതകോടി ഡോളറിലധികം കടന്നതായി മന്ത്രാലയം അറിയിച്ചു. ഈ വർഷത്തിന്റെ ആദ്യപാദത്തിൽ വിവിധ വ്യാവസായിക, ഫ്രീ സോണുകളിലെ നിരവധി വ്യാവസായിക പ്രവർത്തനങ്ങളിൽ 800 ദശലക്ഷം റിയാലിൽ കൂടുതൽ നിക്ഷേപമുള്ള 35 വ്യാവസായിക പദ്ധതികൾ ആകർഷിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം 385 ദശലക്ഷം ഡോളറിലധികം നിക്ഷേപമുള്ള വ്യാവസായിക പദ്ധതികളിലും ഒപ്പുവെച്ചു.
2023 മൂന്നാം പാദത്തിന്റെ അവസാനംവരെ ഉൽപാദന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ അളവ് 1.4 ശതകോടി റിയാൽ ആയിരുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഒമാനും ലോകരാജ്യങ്ങളും തമ്മിലുള്ള മൊത്തം വ്യാപാര വിനിമയം 2023ൽ ഏകദേശം 37.6 ബില്യൺ ഡോളറിലെത്തി. സുൽത്താനേറ്റിലേക്കുള്ള മൊത്തം ചരക്ക് കയറ്റുമതി എണ്ണ, വാതക മേഖലയിൽ നിന്നുള്ള 13.7 ശതകോടി റിയാൽ ഉൾപ്പെടെ 22.6 ബില്യൺ ഡോളറിലധികം കവിഞ്ഞതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം സ്ഥിരീകരിച്ചു. 2023ൽ 29 സംരംഭങ്ങൾ നടപ്പിലാക്കിയതായി മന്ത്രാലയം സൂചിപ്പിച്ചു. അവയിൽ 18 എണ്ണം 100 ശതമാനം നടപ്പിലാക്കി. ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം വഴി പൂർത്തിയാക്കിയ മൊത്തം ഇടപാടുകൾ 2023ൽ 714000ൽ അധികമാണ്. 2022നെ അപേക്ഷിച്ച് ഏകദേശം 10.9 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.