ഒമാനിൽ ബസ് അപകടം: മലയാളിയടക്കം 25 പേർക്ക് പരിക്ക്
text_fieldsമസ്കത്ത്: ഒമാനിൽ ബസ് അപകടത്തിൽ മലയാളിയടക്കം 25 പേർക്ക് പരിക്ക്. മസ്കത്തിൽ നിന്ന് അമ്പത് കിലോമീറ്ററോളം അകലെ ജിഫ്നൈനിൽ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സലാലയിൽ നിന്ന് മസ്കത്തിലേക്ക് വരുകയായിരുന്ന ഗൾഫ്ട്രാൻസ്പോർട്ട് കമ്പനിയുടെ ബസാണ് അപകടത്തിൽ പെട്ടത്.
ബ്രേക്ക് നഷ്ടപ്പെട്ട ബസ് പ്രധാന റോഡിൽ നിന്ന് അൽപം മാറിയുള്ള കുന്നിലേക്ക് ഇടിച്ചു നിർത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബസ് ഏതാണ്ട് പൂർണമായി തകർന്നു. മസ്കത്തിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിക്ക് അപകടത്തിൽ തലക്ക് സാരമായ പരിക്കുണ്ട്. ഇദ്ദേഹം ഖൗല ആശുപത്രിയിൽ െഎ.സി.യുവിൽ ചികിൽസയിലാണ്. സലാലയിൽ ജോലി ആവശ്യാർഥം പോയി മടങ്ങുകയായിരുന്നു ഇയാൾ.
കൂടുതൽ മലയാളികൾ അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. അതിനിടെ അപകടത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യുന്നതിനായി ആളുകൾ മുന്നോട്ടുവരണമെന്ന് ഒമാൻ ബ്ലഡ് ബാങ്ക് അഭ്യർഥിച്ചു. രക്തദാനം സാധ്യമാകുന്നവർ ബോഷർ ബ്ലഡ് ബാങ്കിൽ 24591255, 24594255 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.