Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ കാ​ൻ​സ​ർ...

ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ൻ വാ​ക്ക​ത്തോ​ൺ 29ന്

text_fields
bookmark_border
walkathon
cancel
camera_alt

വാ​ക്ക​ത്തോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ൻ അ​ധി​കൃ​ത​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു

​മ​സ്‌​ക​ത്ത്: ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ൻ (ഒ.​സി.​എ) 20ാമ​ത് വാ​ർ​ഷി​ക വാ​ക്ക​ത്തോ​ൺ ഒ​ക്ടോ​ബ​ർ 29ന് ​ഒ​മാ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത സ​​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​ർ​ബു​ദ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മാ​യി ന​ട​ത്തു​ന്ന അ​സോ​സി​യേ​ഷ​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ക​മ‍്യൂ​ണി​റ്റി പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണ് വാ​ക്ക​ത്തോ​ൺ. വി​വി​ധ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​യി​ക മ​ത്സ​ര​ങ്ങ​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. ‘ആ​രും ഒ​റ്റ​ക്ക് പോ​രാ​ടു​ന്നി​ല്ല’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി.

ഇ​വ​ന്റ് സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും രോ​ഗം നേ​ര​ത്തെ​യു​ള്ള ക​ണ്ടെ​ത്ത​ലി​ന്‍റെ​യും ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​യു​ടെ​യും പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യും ചെ​യ്യു​മെ​ന്ന് ഒ.​സി.​എ​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​വ​ഹീ​ദ് ബി​ൻ അ​ലി അ​ൽ ഖ​റൂ​സി പ​റ​ഞ്ഞു.

ഗ്രൂ​പ് ന​ട​ത്തം, സം​ഗീ​തം, വി​നോ​ദം എ​ന്നി​വ​യി​ലൂ​ടെ ഗ​വേ​ഷ​ണ-​ചി​കി​ത്സാ മു​ന്നേ​റ്റ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​ൻ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് പ​ങ്കാ​ളി​ക​ൾ ഒ​ത്തു​കൂ​ടും.

ഈ ​വ​ർ​ഷ​ത്തെ ന​ട​ത്തം 1.8 കി​ലോ​മീ​റ്റ​റാ​ണ്. സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളോ​ടു​ള്ള അ​സോ​സി​യേ​ഷ​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ളു​മാ​യി കൈ​കോ​ർ​ക്കു​ന്ന​തെ​ന്ന്ഒ ​മാ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സു​ലൈ​മാ​ൻ ബി​ൻ അ​ബ്ദു​ല്ല ബി​ൻ അ​ലി അ​ൽ റ​വാ​ഹി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Oman Cancer Association Walkathon on 29
Next Story