മൂവർണ തിളക്കത്തിൽ ഒമാൻ ദേശീയദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: അമ്പതാം ദേശീയദിനം ഒമാൻ അത്യാഹ്ലാദത്തോടെ ആഘോഷിച്ചു. കോവിഡ് നിഴലിൽ കാര്യമായ പൊലിമകളില്ലാതെയായിരുന്നു ആഘോഷം. മുൻകാലങ്ങളിൽ വലിയ രീതിയിലുള്ള ആഘോഷങ്ങൾ നടന്നിരുന്ന സ്കൂളുകളിൽ ഇക്കുറി ഒരു പരിപാടികളും ഉണ്ടായിരുന്നില്ല. സ്വദേശികൾ ജോലി ചെയ്യുന്ന ഒാഫിസുകളിൽ ചെറിയ രീതിയിലുള്ള ആഘോഷ പരിപാടികൾ മാത്രമാണ് സംഘടിപ്പിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞ എണ്ണം ഒാഫിസുകളിലും സ്ഥാപനങ്ങളിലുമാണ് ദേശീയ ദിനത്തിെൻറ ഭാഗമായുള്ള അലങ്കാര വിളക്കുകളും മറ്റും ഒരുക്കിയിരുന്നതും. ദേശീയദിനത്തിെൻറ പ്രധാന ആകർഷണമായ സൈനിക പരേഡ് ഉണ്ടായിരുന്നില്ല. രാത്രി എട്ടു മുതൽ അമിറാത്ത്, സീബ്, ദോഫാറിൽ മുനിസിപ്പാലിറ്റി എൻറർടെയിൻമെൻറ് സെൻറർ എന്നിവിടങ്ങളിൽ നടന്ന കരിമരുന്ന് പ്രയോഗം വീക്ഷിക്കാൻ നിരവധി പേരാണ് എത്തിയത്.
കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ച് വാഹനങ്ങളിലിരുന്നാണ് ആളുകൾ വെടിക്കെട്ട് വീക്ഷിച്ചത്. രാജ്യത്തെ ആദ്യ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിൽ ദേശീയ ദിനാഘോഷം നടന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ സ്ഥാപനത്തിലെ സ്വദേശി ജീവനക്കാരാണ് കേക്ക് മുറിച്ചത്. മറ്റു ആഘോഷങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. കോവിഡ് മഹാമാരിക്ക് എതിരെ രാജ്യം നടത്തുന്ന പോരാട്ടത്തിന് പിന്തുണ നൽകുന്നതായും പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിന് രാജ്യത്തെ ഭരണാധികാരികളും ജനങ്ങളും ധനകാര്യ മന്ത്രാലയവും സെൻട്രൽ ബാങ്കും നൽകിവരുന്ന സഹകരണത്തിന് എന്നും നന്ദിയുണ്ടായിരിക്കുമെന്നും ജനറൽ മാനേജർ സുബിൻ ജെയിംസും ഓപറേഷൻസ് മാനേജർ ബിനോയ് സൈമൺ വർഗീസും പറഞ്ഞു.
ബാബിൽ ഗ്രൂപ് ഒാഫ് കമ്പനീസിെൻറ നേതൃത്വത്തിൽ ദേശീയ ദിനാഘോഷം നടന്നു. ബാബിൽ ഗ്രൂപ് ഒാഫ് കമ്പനീസ് എം.ഡി എസ്.എം ബഷീർ, ജനറൽ മാനേജർ കെ. സലീഫ്, റീെട്ടയിൽ വിഭാഗം ജി.എം. സലിൽ മുഹമ്മദ്, അഹമ്മദ് അൽ അലവി, റാഷിദ് അൽ തൂബി, താഹിറ അൽ ബലൂഷിയ, സാലെഹ് അൽ ബലൂഷി, തലാൽ അൽ മഅ്മരി, മറ്റ് ഡിവിഷൻ മാനേജർമാർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.