കാബൂൾ ആക്രമണത്തെ ഒമാൻ അപലപിച്ചു
text_fieldsമസ്കത്ത്: കാബൂൾ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെ ഒമാൻ അപലപിച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആത്മാർഥമായ അനുശോചനവും അനുകമ്പയും അറിയിക്കുന്നു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുന്നു- വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
താലിബാൻ അധികാരം പിടിച്ച കാബൂളിൽനിന്ന് യു.എസ് നേതൃത്വത്തിൽ ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് വ്യാഴാഴ്ച ഭീകരാക്രമണമുണ്ടായത്. ഇരട്ട സ്ഫോടനങ്ങളും വെടിവെപ്പുമാണ് വിമാനത്താവളത്തിെൻറ പുറത്തുണ്ടായത്. ഇതിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായാണ് അവസാനഘട്ടത്തിലെ വിവരം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.