പ്രവാചക നിന്ദ: ഒമാൻ അപലപിച്ചു
text_fieldsമസ്കത്ത്: ഇന്ത്യയിലെ ഭരണ കക്ഷിയായ ബി.ജെ.പിയുടെ വക്താവ് ഇസ്ലാമിനും പ്രവാചകനുമെതിരെ നടത്തിയ പരാമർഷത്തിൽ ഒമാൻ അപലപിച്ചു. ഡിപ്ലോമാറ്റിക് അഫയേഴ്‌സ് ഫോറിൻ അഫയേഴ്‌സ് അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിഷേധമറിയിച്ചത്.
പ്രവാച നിന്ദക്കെതിരെ പ്രതികരണവുമായി ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് അൽ ഖലീലിയും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇന്ത്യഭരിക്കുന്ന പാർട്ടിയുടെ വക്താവ് പ്രവാചകനും പ്രിയ പതിനിക്കുമെതിരെ നടത്തിയത് ധിക്കാരപരവും അശ്ലീലപരവുമായ പരാമർശം ലോകത്തുള്ള ഓരോ മുസ്ലിംകൾക്കക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
പ്രവാചകനെയും മതത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കാൻ ലോക മുസ്ലിങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ വക്താവ് നൂപൂർ ശർമ ഗ്യാൻവാപി വിഷയത്തിൽ ടെലിവിഷൻ ചാനലിൽ നടന്ന ചർച്ചക്കിടെയാണ് വിവാദ പരാമർശം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.