അന്താരാഷ്ട്ര അംഗീകാര നിറവിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ
text_fieldsമസ്കത്ത്: ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ (ഐ.എസ്.ഒ 22000: 2018) സ്വന്തമാക്കി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ (ഒ.സി.ഇ.സി). ഭക്ഷ്യസുരക്ഷാ മേഖലയിൽ ഗുണമേന്മ വികസിപ്പിക്കുന്നതിനുള്ള ഒരു വർഷത്തെ തുടർച്ചയായ പ്രവർത്തനത്തെതുടർന്നാണ് ഈ പുരസ്കാരം ഒ.സി.ഇ.സിയെ തേടിയെത്തുന്നത്.
ആഗോള ഭക്ഷ്യ സുരക്ഷാ ഓഡിറ്റിങ് കമ്പനിയുടെ സമഗ്രവും വിപുലവുമായ പ്രക്രിയയ്ക്ക് ശേഷമാണ് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. ഈ അഭിമാനകരമായ അംഗീകാരം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ സി.ഇ.ഒ എൻജിനീയർ സഈദ് ബിൻ സലേം അൽ ഷാൻഫാരി പറഞ്ഞു.
ഐ.എസ്.ഒ 22000: 2018 സർട്ടിഫിക്കറ്റ് നേടിയത് അന്താരാഷ്ട്ര നിലവാരം ഉയർത്തിപ്പിടിക്കാനുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധതയിൽ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ഏകദേശം 1.5 ദശലക്ഷം ആളുകളെ എത്തിയത്.
ഇവന്റുകളുടെ പ്രധാനവേദിയായി ഒ.സി.ഇ.സി മാറി എന്നതിന്റെ തെളിവാണിതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.