ഒമാൻ കൺവെൻഷൻ സെൻറർ ഒരുങ്ങുന്നു; 'മാസ്'വാക്സിനേഷന്
text_fieldsമസ്കത്ത്: തലസ്ഥാന നഗരിയിലെ വലിയ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രമാകാൻ ഒമാൻ കൺവെൻഷൻ സെൻറർ ഒരുങ്ങുന്നു. അടുത്തമാസം 15 ലക്ഷം പേർക്ക് കുത്തിവെപ്പു നൽകുന്നതിനാണ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. ഇതിൽ മസ്കത്തിലെ ഏറ്റവും സജീവവും സൗകര്യപ്രദവുമായ കേന്ദ്രമാക്കി കൺവെൻഷൻ സെൻററിനെ മാറ്റാനാണ് ശ്രമം. സുപ്രീം കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് മാസ് വാക്സിനേഷന് കൺവെൻഷൻ സെൻറർ ഏറ്റെടുത്തത്.
രാജ്യത്തെ മറ്റു ഗവർണറേറ്റുകളിലും വലിയ സ്ഥാപനങ്ങളിലുമാണ് സൗകര്യം ഒരുക്കുന്നത്. ആളുകൾക്ക് സാമൂഹിക അകലം പാലിച്ചുതന്നെ കുത്തിവെപ്പെടുക്കാനും മടങ്ങിപ്പോകാനും സാധിക്കുന്നതിനാലാണ് ഇത്തരം സെൻററുകൾ ഏറ്റെടുത്തത്.
ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് സെയ്ഫ് അൽ ഹുസ്നിയും പൈതൃക-ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി മൈസ സെയ്ഫ് അൽ മഹറൂഖിയും സെൻററിലെ ഒരുക്കത്തിെൻറ പുരോഗതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.