ഒമാനിൽ കൊറോണയില്ല
text_fieldsമസ്കത്ത്: ഒമാനിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്തതായുള്ള സാമൂഹിക മാധ്യമങ്ങളില െ പ്രചാരണങ്ങൾ തീർത്തും വാസ്തവവിരുദ്ധമാണെന്ന് ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച അ റിയിച്ചു. ഇതുവരെ ഒരു കേസ്പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗത്തെ പ്രതിരോ ധിക്കാൻ സർക്കാർ എല്ലാവിധ നടപടികളും എടുത്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഒമാനിൽ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതായാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുമുമ്പ് ഒൗദ്യോഗിക വിവരങ്ങൾ പരിശോധിക്കണമെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യ മന്ത്രാലയം നേരത്തേയും ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം ആസ്ഥാനത്ത് മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദിയുടെ അധ്യക്ഷതയിൽ നടന്ന യോഗം ഏറ്റവും ഒടുവിലത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു. ആഗോള തലത്തിലെ സ്ഥിതി വിശേഷങ്ങൾ അവലോകനം ചെയ്തതിന് ഒപ്പം ഒമാനിൽ സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികളും ചർച്ച ചെയ്തു.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മതിയായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് മന്ത്രാലയം രക്ഷാകർത്താക്കളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.