നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; ഇന്ത്യൻ പൗരനെ തടവിലിടാനും നാടുകടത്താനും ഒമാൻ കോടതി ഉത്തരവ്
text_fieldsമസ്കത്ത്: അപകടകരമായ ഡ്രൈവിങിനെ തുടർന്ന് നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇന്ത്യൻ പൗരനെ തടവിനും നാടുകടത്തിലിനും ഒമാൻ കോടതി ഉത്തരവിട്ടു. അപകടത്തിൽ 15പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതിയായ മുഹമ്മദ് ഫറാസിന് ജയിൽ ശിക്ഷക്ക് ശേഷമാണ് നാട് കടത്തുക. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിലെ പ്രാഥമിക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിൽ അമിത വേഗതയിൽ വാഹനമോടിച്ചതിനും ഡിവൈഡ് റോഡിലൂടെ മനഃപൂർവ്വം ഗതാഗതം തടസ്സപ്പെടുത്തി നാല് പേരുടെ മരണത്തിനിടയാക്കിയതിനും ഫറാസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
ആദ്യ കുറ്റത്തിന് രണ്ട് വർഷവും രണ്ടാമത്തെ കുറ്റത്തിന് മൂന്ന് മാത്തെ തടവും ആണ് തടവ് ശിക്ഷ വിധിച്ചത്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി. എന്നാൽ, കൂടുതൽ ദൈർഘ്യമുള്ള ശിക്ഷക്ക് മുൻഗണന ലഭിക്കും.
ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും അറബിയിലും ഹിന്ദിയിലും വിധി പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷ അനുഭവിച്ചതിന് ശേഷം ഒമാനിൽനിന്ന് സ്ഥിരമായി നാടുകടത്തണമെന്നും ഉത്തരവിൽ പറയുന്നു. നിയമപരമായ ചെലവുകൾ പ്രതിയിൽനിന്ന് ഈടാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.