കോവിഡ്: ഒമാനിൽ മരണസംഖ്യ 488 ആയി
text_fieldsമസ്കത്ത്: രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണത്തെ കുറിച്ച പ്രതിദിന അറിയിപ്പ് പുനരാരംഭിച്ചു. ഇതുവരെ 488 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച രാത്രി അറിയിച്ചു.
കഴിഞ്ഞ ആറു ദിവസത്തിനിടെ മരിച്ചത് 67 പേരാണ്. ഏറ്റവും ഒടുവിലായി ആറുപേരാണ് മരിച്ചത്. 585 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. പുതിയ രോഗികളിൽ 319 പേർ പ്രവാസികളും 266 പേർ സ്വദേശികളുമാണ്. 2682 പരിശോധനകളാണ് നടത്തിയത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 80,286 ആയി.
1496 പേർക്കാണ് ഏറ്റവും ഒടുവിൽ േരാഗം ഭേദമായത്. ഇതോടെ രോഗമുക്തരുടെ എണ്ണം 69,803 ആയി. 54 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 499 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 184 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
9995 പേരാണ് നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്. മസ്കത്തിലാണ് ഇന്ന് കൂടുതൽ പുതിയ രോഗികളുള്ളത്. 222 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രണ്ടാമതുള്ള വടക്കൻ ബാത്തിനയിൽ 143 പേർക്കും പുതുതായി വൈറസ് ബാധ കണ്ടെത്തി. വിലായത്ത് തലത്തിലെ കണക്കുകൾ പരിശോധിക്കുേമ്പാൾ സുഹാറാണ് മുന്നിൽ. 112 പേർക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 64 രോഗികളുള്ള മസ്കത്താണ് അടുത്ത സ്ഥാനത്ത്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ, പുതിയ രോഗികൾ എന്നിവർ
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-8712,7857,51; ബോഷർ-10464,9438,45; മസ്കത്ത്- 1795, 64; അമിറാത്ത്-3295,2935,21; സീബ് -15455,13421, 34; ഖുറിയാത്ത്-1018,880,7.
2. വടക്കൻ ബാത്തിന: സുവൈഖ് -2831,2421,3; ഖാബൂറ-1092,894,7; സഹം-2356,2012,13; സുഹാർ -4644,3579,112; ലിവ -1214,1033,4; ഷിനാസ് -1261,1042,4.
3. തെക്കൻ ബാത്തിന: ബർക്ക-4430,3686,45; വാദി മആവിൽ-378,351,1; മുസന്ന-1969,1661,10; നഖൽ -407,329,2; അവാബി- 259,234,1; റുസ്താഖ് -1848,1533,10.
4. ദാഖിലിയ: നിസ്വ-1330,967,38; സമാഇൽ-1179,1011,2; ബിഡ്ബിദ്-676,595,2; ഇസ്കി -558,476,1; മന-187,162,0; ഹംറ-225,193,1; ബഹ്ല -527,461,2; ആദം-249,234,1.
5. ദോഫാർ: സലാല- 2562,2212,25; മസ്യൂന-57,54,0; ഷാലിം-70,62,0; മിർബാത്ത്-168,168,0; തഖാ-20,14,3; തുംറൈത്ത്-61,55,0; റഖിയൂത്ത് -10,8,0; ദൽഖൂത്ത്-11,8,0; മഖ്ഷൻ-1,0,0; സദാ- 2,1,0.
6. അൽ വുസ്ത: ഹൈമ-158,146,0; ദുകം -1217,1212,0; അൽ ജാസിർ-195,177,0; മഹൂത് - 22,20,0.
7. തെക്കൻ ശർഖിയ: ബുആലി-1028,982,5; ബുഹസൻ-225,1; സൂർ-971,914,14; അൽ കാമിൽ -252,215,2; മസീറ-22,12,0.
8. വടക്കൻ ശർഖിയ: ഇബ്ര- 360,272,2; അൽ ഖാബിൽ-139,1202,1; ബിദിയ -308,263,1; മുദൈബി -1045,904,9; ദമാ വതായിൻ-221,172,1; വാദി ബനീ ഖാലിദ് -77,65,0.
9. ബുറൈമി: ബുറൈമി -859,707,15; മഹ്ദ-24,21,0; സുനൈന-9,9,0.
10. ദാഹിറ: ഇബ്രി-1423,1177,23; ദങ്ക്-151,145,0; യൻകൽ -201,188,0.
11. മുസന്ദം: ഖസബ് -38,32,1; ദിബ്ബ-13,10,1; ബുക്ക -8,7,0.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.