Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​ ഫീൽഡ്​...

കോവിഡ്​ ഫീൽഡ്​ ആശുപത്രി: ആദ്യ ഘട്ടം ഇൗ മാസം തുറക്കും -ആരോഗ്യ മന്ത്രി

text_fields
bookmark_border
കോവിഡ്​ ഫീൽഡ്​ ആശുപത്രി: ആദ്യ ഘട്ടം   ഇൗ മാസം തുറക്കും -ആരോഗ്യ മന്ത്രി
cancel

മസ്​കത്ത്​: ഗുരുതരാവസ്​ഥയിൽ അല്ലാത്ത കോവിഡ്​ രോഗികളെ പ്രവേശിപ്പിക്കുന്നതിനായുള്ള ഫീൽഡ്​ ആശുപത്രിയുടെ ആദ്യ ഘട്ടം ഇൗ മാസം അവസാനം തുറക്കുമെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ ബിൻ മുഹമ്മദ്​ അൽ സഇൗദി പറഞ്ഞു. സ്വകാര്യ മേഖലയുമായി സഹകരിച്ചാകും ആശുപത്രിയുടെ പ്രവർത്തനം. ഇതുവഴി എല്ലാ ഗവർണറേറ്റുകളിലുമുള്ള ആരോഗ്യ സ്​ഥാപനങ്ങളുടെ സമ്മർദം കുറയുമെന്നാണ്​ പ്രതീക്ഷയെന്നും സുപ്രീം കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ ആരോഗ്യ മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളും റോഡ്​ അതിർത്തികളും തുറക്കുന്ന വിഷയം സുപ്രീം കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഡോ. അൽ സഇൗദി കൂട്ടിച്ചേർത്തു.


കോവിഡ്​ മഹാമാരി അവസാനിച്ചുവെന്ന്​ ഒരു രാജ്യത്തിനും കരുതാൻ കഴിയില്ലെന്ന്​ ആരോഗ്യ മന്ത്രി പറഞ്ഞു. രോഗബാധിതരുടെ എണ്ണം ഉയരാതിരിക്കാൻ പ്രതിരോധ നടപടികൾ പാലിക്കുന്നുവെന്ന്​ ഉറപ്പാക്കണം. സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കുന്നതാണ്​ ഇതിൽ പ്രധാനപ്പെട്ടത്​. വീടുകളിൽ നിന്ന്​ പുറത്തിറങ്ങാതിരുന്നവരും കോവിഡ്​ ബാധിച്ച്​ മരണപ്പെട്ടിട്ടുണ്ട്​. പുറത്തുനിന്നുള്ള സന്ദർശകരിലൂടെയാണ്​ ഇവർക്ക്​ രോഗം ബാധിച്ചത്​. ​രാജ്യത്ത്​ രോഗബാധയുടെ എണ്ണത്തിൽ ചാഞ്ചാട്ടമുണ്ടെങ്കിലും വർധനവിനേക്കാൾ കൂടുതൽ താഴ്​ചയാണ്​ രേഖപ്പെടുത്തുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മുഖാവരണം ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയുമാണ്​ കോവിഡ്​ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വഴി. മുൻകരുതൽ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ പാലിക്കാത്ത ധാരാളം സ്​ഥാപനങ്ങളുണ്ട്​. സന്ദർശകരുടെയും ജീവനക്കാരുടെയും താപനില പരിശോധിക്കാൻ ഇവർ തയാറാകുന്നില്ല. വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ പല രാജ്യങ്ങളിലും രോഗബാധ ഇരട്ടിയായിട്ടുണ്ട്​. ഒമാനിൽ 22000 പേരാണ്​ വീടുകളിൽ ​െഎസോലേഷനിൽ കഴിയുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം 38 ശതമാനവും തീവ്ര പരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം 40 ശതമാനവും കുറഞ്ഞിട്ടുണ്ടെന്ന്​ ഡോ. അഹമ്മദ്​ അൽ സഇൗദി പറഞ്ഞു. എണ്ണത്തിൽ ക്രമമായ കുറവുണ്ടെങ്കിലും ആശുപത്രികളിലുള്ളവരുടെ എണ്ണം ആശങ്ക ജനിപ്പിക്കുന്നതാണ്​. പ്രതിരോധ നടപടികൾ പാലിക്കാത്ത പക്ഷം ഇൗ എണ്ണം എപ്പോഴും കുത്തനെ ഉയരാവുന്നതാണ്​. കടൽതീരങ്ങളിൽ പ്രതിരോധ നടപടികൾ പാലിക്കാതെ നൂറ്​ കണക്കിനാളുകൾ ഒത്തുചേരുന്ന അവസ്​ഥയുണ്ട്​. വാണിജ്യ സ്​ഥാപനങ്ങൾ 60 വയസിന്​ മുകളിൽ പ്രായമുള്ളവർക്കുള്ള പ്രവേശന വിലക്ക്​ അവസാനിപ്പിക്കണമെന്ന്​ ഡോ. അൽ സഇൗദി പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിൽ കിടക്ക ലഭ്യമല്ലാത്തതിനാൽ പ്രവേശനം നിഷേധിക്കപ്പെടുന്ന അവസ്​ഥയിലേക്ക്​ ഒമാൻ എത്തിയിട്ടില്ല. മഹാമാരി അടിസ്​ഥാന ആരോഗ്യ സേവനങ്ങളെ ബാധിച്ചിട്ടില്ല. വാക്​സിനേഷനും ഗർഭിണികൾക്കും കുട്ടികൾക്കുള്ള പരിചരണങ്ങളും തുടർന്നുപോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1200 പേർക്ക്​ പരിശോധനകൾ നടത്തിയതായും പുതിയ രോഗികളുടെ എണ്ണം 50 ശതമാനത്തിൽ നിന്ന്​ 17 ശതമാനമായി കുറഞ്ഞതായും ഡിസീസസ്​ കൺട്രോൾ വിഭാഗം ഡയറക്​ടർ ജനറൽ ഡോ.സൈഫ്​ അൽ അബ്രി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story