കോവിഡ്: 204 പേർ തീവ്രപരിചരണ വിഭാഗത്തിൽ
text_fieldsമസ്കത്ത്: കോവിഡിെൻറ വ്യാപനം തടയാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുന്നതിനിടെ ഒമാനിൽ കോവിഡ് പോസിറ്റിവായവരിൽ 204 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അതേസമയം, 746 പേർക്ക് രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,49,049 ആയി. കഴിഞ്ഞദിവസം ഏഴു പേർകൂടി
മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1735 ആയിട്ടുണ്ട്. ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 93 പേരെയാണ്. ആകെ 632 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. കോവിഡ് വ്യാപനം തടയുന്നതിന് ഒമാൻ കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. രാജ്യത്ത് ജിമ്മുകളും ഫിറ്റ്നസ് സെൻററുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നും ഒാഫിസുകളിലെ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും സർക്കാർ നിർദേശം പുറപ്പെടുവിച്ചിരുന്നു. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം പകുതിയായി കുറച്ചിട്ടുണ്ട്.
ആലപ്പുഴ സ്വദേശിനി മരിച്ചു
മസ്കത്ത്: ആലപ്പുഴ സ്വദേശിനി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇബ്രി യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലയൻസിൽ അധ്യാപികയായിരുന്ന ആലപ്പുഴ തോട്ടപ്പുള്ളി സ്വദേശിനി സുജാത(48)യാണ് മരിച്ചത്.
കോവിഡ് ലക്ഷണങ്ങളോടെ വീട്ടിൽ കഴിഞ്ഞിരുന്ന ഇവരെ ചൊവ്വാഴ്ച ഉച്ചക്ക് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. ഇബ്രിയിൽ ബിസിനസുകാരനായ ഭർത്താവ് സുനിലും കോവിഡ് ബാധിതനാണ്. രണ്ടു മക്കളുണ്ട്. ഭോപാലിലാണ് ഇവർ കുടുംബസമേതം താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.