കോവിഡ്: ഒമാനിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 18 പേരെ
text_fieldsമസ്കത്ത്: രാജ്യത്ത് കോവിഡ് കേസിൽ നേരിയ വർധന. പുതുതായി 64 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3,88,343 ആയി. കഴിഞ്ഞ ദിവസം 116 പേർ രോഗമുക്തി നേടുകയും ചെയ്തു. 98.6 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,82,939 ആളുകൾക്കാണ് ഇതുവരെ മഹാമാരി മാറിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 71 ആളുകളാണ് കോവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നത്. ഇതിൽ 17പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 4250 ആളുകളാണ് മഹാമാരി പിടിപെട്ട് മരിച്ചത്.
കോവിഡ് പരിശോധനയിൽ കൃത്രിമം; മന്ത്രാലയം നടപടിയെടുത്തു
മസ്കത്ത്: വ്യാജ ആർ.ടി.പി.സി.ആർ പരിശോധന റിപ്പോട്ടുണ്ടാക്കിയ ആരോഗ്യ സ്ഥാപനത്തിനെതിരെ മന്ത്രാലയം നടപടിയെടുത്തു. ആരോഗ്യ മന്ത്രാലയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പ്രൈവറ്റ് ഹെല്‍ത്ത് എസ്റ്റാബ്ലിഷ്മെന്റ് നടത്തിയ പരിശോധനയിലാണ് ആര്.ടി.പി.സി.ആര് പരിശോധനയില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാൻ നിർദേശം നൽകി. തുടര്‍ നടപടിക്കായി ബന്ധപ്പെട്ട നിയമലംഘന സമിതിക്ക് കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.