ഒമാൻ ക്രിക്കറ്റ് ട്വൻറി20 നോക്ക്ഒൗട്ട്: ടീം പിറ്റ്സ്പോർട്ട് ഫൈനലിൽ
text_fieldsമസ്കത്ത്: ഒമാൻ ക്രിക്കറ്റ് ജൂനിയർ ട്വൻറി20 നോക്ക്ഒൗട്ട് ടൂർണമെൻറിൽ ടീം പിറ്റ്സ്പോർട്ട് ഫൈനലിലെത്തി. സെമി ഫൈനലിൽ ടീം വണ്ടർലാൻഡിനെയാണ് പിറ്റ്സ്പോർട്ട് തോൽപിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വണ്ടർലാൻഡ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. മധ്യനിര ബാറ്റ്സ്മാൻമാരായ ഭരദ്വാജ് വിനായകം (63), സെബാസ്റ്റ്യൻ സിറിൽ (31) എന്നിവരുടെ പ്രകടനമാണ് താരതമ്യേന മികച്ച സ്കോർ വണ്ടർലാൻഡിന് നേടിക്കൊടുത്തത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഫാസിലും രണ്ടു വിക്കറ്റ് നേടിയ അനീഷും പിറ്റ്സ്പോർട്ടിന് വേണ്ടി മികച്ച ബൗളിങ് കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പിറ്റ്സ്പോർട്ടിന് ക്യാപ്റ്റൻ ഗോപകുമാറും (24 റൺസ്) വാജിദ് അലിയും (32) ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. 19.4 ഓവറിൽ നാലു വിക്കറ്റ് ശേഷിക്കവെ പിറ്റ്സ്പോർട്ട് ലക്ഷ്യത്തിലെത്തി. പിറ്റ്സ്പോർട്ടിനായി മുഹ്സിൻ മൂസ 28 പന്തിൽ 40 റൺസും സനൂജ് ചന്ദ്രൻ 19 റൺസുമെടുത്തു. മുഹ്സിൻ മൂസയാണ് കളിയിലെ താരം. മാർച്ച് രണ്ടിന് അമിറാത്തിലാണ് ഫൈനൽ. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ സന്ദർശകരെ ഒഴിവാക്കിയാണ് ൈഫനൽ നടക്കുക. നിലവിലെ ഡി ഡിവിഷൻ ചാമ്പ്യന്മാരായ വണ്ടർലാൻഡിനെ സെമിയിൽ തോൽപിച്ച ആത്മവിശ്വാസത്തിലാണ് പിറ്റ്സ്പോർട്ട് ഫൈനലിന് ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.