ഒമാൻ ക്രിക്കറ്റിന്റെ പുരസ്കാരങ്ങൾ വിതരണം ചെയ്തു
text_fieldsമസ്കത്ത്: കഴിഞ്ഞ രണ്ട് സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്കുള്ള ഒമാൻ ക്രിക്കറ്റിന്റെ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഒമാൻ ക്രിക്കറ്റ് സംഘടിപ്പിച്ച വാർഷിക അവാർഡ് ദാന ചടങ്ങിൽ 2021-22 സീസണിലെ മികച്ച കളിക്കാരനായി ഷോയിബ് ഖാനും 2022-23 സീസണിലെ മികച്ച താരമായി കശ്യപ് പ്രജാപതിയും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ഒമാൻ ക്രിക്കറ്റിന് പിന്തുണ നൽകിയ സ്പോൺസർമാർക്കും പ്രാദേശിക മാധ്യമങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.
ദീർഘകാലം സേവനമനുഷ്ഠിച്ച സെക്രട്ടറി മധു ജെസ്രാണിയെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.
ആരോഗ്യപ്രശ്നങ്ങൾ കാരണം പരിപാടിയിൽ സംബന്ധിക്കാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന്റെ മകളും ഒ.സി ബോർഡ് ഉപദേശകയുമായ വൈശാലി ജെസ്റാണി പുസ്കാരം ഏറ്റുവാങ്ങി.
അമ്പയറിങ്ങിന് നൽകിയ സംഭാവനകൾക്ക് രാഹുൽ ആഷർ, വിനോദ് ബാബു, ഹരികൃഷ്ണ എന്നിവരെയും ചീഫ് ക്യൂറേറ്ററായി അനൂപ് കണ്ടിയെയും ആദരിച്ചു. മറ്റ് പുരസ്കാരങ്ങളുടെ വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.