Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ഡ്രൈവിങ്​...

ഒമാനിൽ ഡ്രൈവിങ്​ ജോലിയിൽ വിദേശികൾക്ക്​ നിയന്ത്രണം

text_fields
bookmark_border
ഒമാനിൽ ഡ്രൈവിങ്​ ജോലിയിൽ വിദേശികൾക്ക്​  നിയന്ത്രണം
cancel


മസ്​കത്ത്​: ഡ്രൈവിങ്​ ജോലിയിൽ വിദേശികൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ധനം കൊണ്ടുപോകുന്ന വാഹനങ്ങൾ, കാർഷിക ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ കൊണ്ടു​പോകുന്ന വാഹനങ്ങൾ എന്നിയിൽ സ്വദേശി ഡ്രൈവർ മാത്രമാണ്​ പാടുള്ളൂവെന്ന്​ തൊഴിൽ മന്ത്രി ഞായറാഴ്​ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. എല്ലാ തരത്തിലുള്ള വാഹനങ്ങൾക്കും ഇൗ നിയമം ബാധകമായിരിക്കും. എന്നാൽ സ്വദേശി തൊഴിലുടമയുടെ മുഴുവൻ സമയ മേൽനോട്ടത്തിലുള്ള ചെറുകിട-ഇടത്തരം സ്​ഥാപനങ്ങൾക്ക് കാർഷിക ഉൽപന്നങ്ങളും ഭക്ഷ്യോൽപന്നങ്ങളും വിൽപന ചെയ്യുന്ന വാഹനങ്ങൾക്ക്​ വിദേശി ഡ്രൈവർമാരെ വെക്കാൻ നിബന്ധനകൾക്ക്​ വിധയമായി അനുമതി നൽകും. ചെറുകിട-ഇടത്തരം വ്യവസായ വികസന അതോറിറ്റിയിലും (റിയാദ), സോഷ്യൽ ഇൻഷൂറൻസ്​ പൊതു അതോറിറ്റി (പി.എ.എസ്​.​െഎ) എന്നിവയിലും രജിസ്​റ്റർ ചെയ്​തവ ആയിരിക്കണം ഇൗ സ്​ഥാപനങ്ങൾ. സ്​ഥാപനത്തി​െൻറ പേരിൽ വാണിജ്യ വിഭാഗത്തിൽ രജിസ്​റ്റർ ചെയ്​തവയുമായിരിക്കണം വാഹനങ്ങൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story