ഒമാനിൽ തൊഴിൽ വിസ കാലാവധി കഴിഞ്ഞവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരം 15 മുതൽ
text_fieldsമസ്കത്ത്: വിസ/തൊഴിൽ കരാർ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിലുള്ള സുപ്രീം കമ്മിറ്റി തീരുമാനം നടപ്പിലാക്കുന്നതിെൻറ ഭാഗമായാണ് പ്രഖ്യാപനം.
നവംബർ 15 മുതൽ ഇത് പ്രാബല്ല്യത്തിൽ വരും. ഡിസംബർ 31 വരെ തീരുമാനം പ്രാബല്ല്യത്തിലുണ്ടാകും. ഇൗ കാലയളവിനുള്ളിൽ നാട്ടിലേക്ക് മടങ്ങുന്ന വിദേശ തൊഴിലാളികൾക്ക് തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഒഴിവാക്കി നൽകും. പാസ്പോർട്ട് കാലാവധി കഴിഞ്ഞവർ അതത് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട് അവ പുതുക്കണം. തുടർന്ന് യാത്രാ രേഖകൾ, പി.സി.ആർ പരിശോധന തുടങ്ങിയ യാത്രാ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തൊഴിൽ മന്ത്രാലയത്തിെൻറ ഒാഫീസിൽ എത്തണം.
തൊഴിലുടമകൾ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ അവരവരുടെ വിവരങ്ങൾ പുതുക്കണം. രാജ്യത്ത് നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികളുടെ വിവരങ്ങൾ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ബോധിപ്പിക്കാനായി ഉള്ളവർ ഇങ്ങനെ പേരുകൾ പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളിൽ തെളിവുകൾ സഹിതം മന്ത്രാലയവുമായി ബന്ധപ്പെടണം. എന്നാൽ കോവിഡ് കാലത്തിന് മുമ്പ് തൊഴിൽ വിസ കാലാവധി കഴിഞ്ഞവർക്ക് ഇൗ ആനുകൂല്ല്യം ഉപയോഗിക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവർക്കും സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവർക്കും ഇൗ ആനുകൂല്ല്യം ലഭ്യമാകുമോയെന്ന വിവരം വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നാണ് കരുതുന്നത്. നാട്ടിലേക്ക് മടക്കി അയക്കുന്ന വിദേശ തൊഴിലാളികൾക്ക് തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട പിഴകൾ ഒഴിവാക്കി നൽകുമെന്നത് കോവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ മേഖലക്കായി സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച ആനുകൂല്ല്യങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.