ഒമാൻ പ്രതിനിധി സംഘം സിംഗപ്പൂർ സന്ദർശിച്ചു
text_fieldsമസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫിന്റെ നേതൃത്വത്തിലുള്ള ഒമാനി പ്രതിനിധി സംഘം സിംഗപ്പൂർ സന്ദർശിച്ചു. സാമ്പത്തിക മേഖലയിലെ സിംഗപ്പൂരിന്റെ അനുഭവം മനസ്സിലാക്കുന്നതിനായിരുന്നു സന്ദർശനം. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം, പ്രത്യേക സാമ്പത്തിക മേഖലകൾക്കും ഫ്രീ സോണുകൾക്കുമുള്ള പബ്ലിക് അതോറിറ്റി, ഊർജ, ധാതു മന്ത്രാലയം, അസ്യാദ് ഗ്രൂപ്, നാഷനൽ പ്രോഗ്രാം ഫോർ ഇൻവെസ്റ്റ്മെന്റ് ആൻഡ് എക്സ്പോർട്ട് ഡെവലപ്മെന്റ് എന്നിവയുടെ പ്രതിനിധികളായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ വർഷം സിംഗപ്പൂരിൽനിന്നുള്ള ഒമാനി ഇറക്കുമതി ചെയ്തത് 186.7 ദശലക്ഷം റിയാലിന്റെ വസ്തുക്കളാണ്. അതേസമയം, സിംഗപ്പൂരിലേക്കുള്ള ഒമാനി കയറ്റുമതിയുടെ മൂല്യം അതേ കാലയളവിൽ 794.5 ദശലക്ഷം റിയാലായിരുന്നുവെന്ന് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. സിംഗപ്പൂരിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യവസായികൾക്കും നിക്ഷേപകർക്കും ഒമാൻ നൽകുന്ന ആകർഷകമായ നിക്ഷേപ അവസരങ്ങളെയും സാധ്യതകളെയും പരിചയപ്പെടുത്തുകയും ചെയ്തു. ഏഷ്യൻ വിപണികളിലെ എണ്ണ, വാതകം, പെട്രോകെമിക്കൽ ഉൽപന്നങ്ങൾ എന്നിവയുടെ വ്യാപാരത്തിലും വിപണനത്തിലും ഒ.ക്യുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ പ്രതിനിധി സംഘം ഒ.ക്യുവിന്റെ വാണിജ്യ ഓഫിസും സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.