ഗസ്സയിലെ ജനങ്ങൾക്ക് സാന്ത്വനം പകർന്ന് ഒമാൻ ഡോക്ടർ തിരിച്ചെത്തി
text_fieldsമസ്കത്ത്: ഇസ്രായേൽ നരനായാട്ട് തുടരുന്ന ഗസ്സയിലെ ജനങ്ങൾക്ക് ആതുരസേവനത്തിലൂടെ സാന്ത്വനം പകർന്ന് ഒമാൻ ഡോക്ടർ മസ്കത്തിൽ തിരിച്ചെത്തി. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ ട്രോമ ആൻഡ് ജനറൽ സർജറിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. ഹാനി അൽ ഖാദിയാണ് ജൂൺ 12മുതൽ ജൂലൈ ഏഴുവരെയുള്ള കാലയളവിൽ ഗസ്സയിൽ സേവനം അനുഷ്ഠിച്ചത്. വടക്കൻ ഗസ്സയിലേക്കുള്ള പ്രതിനിധി സംഘത്തിന്റെ ഭാഗമായായിരുന്നു പ്രവർത്തിച്ചത്.
മൂന്നാഴ്ചക്കിടെ 150 സങ്കീർണമായ ശസ്ത്രക്രിയകളാണ് നടത്തിയത്. വടക്കൻ ഗസ്സയിലെ സഹോദരീസഹോദരന്മാരെ അവരുടെ ഏറ്റവും വിഷമകരവും വെല്ലുവിളി നിറഞ്ഞതുമായ നിമിഷങ്ങൾ പങ്കിട്ടതിനു ശേഷമുള്ള വേർപിരിയൽ വളരെ വേദനാജനകമായിരുന്നുവെന്ന് ഡോ. ഖാദി പറഞ്ഞു.
സന്ദർശനത്തിന്റെ ഭാഗമായി ഗസ്സയിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെയും അൽ അസ്ഹർ യൂനിവേഴ്സിറ്റിയിലെയും മെഡിക്കൽ വിദ്യാർഥികൾക്ക് അടിയന്തര പരിക്ക് വിലയിരുത്തുന്നതിനും ചികിത്സ തത്ത്വങ്ങളെക്കുറിച്ച് പരിശീലിപ്പിക്കുന്നതിനും ഡോ. ഹാനി അൽ ഖാദി നേതൃത്വം നൽകി.
ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണം, വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യവസ്തുക്കൾ അടിയന്തരമായി ആവശ്യമാണ്. ഗസ്സയെ ഞങ്ങൾ ഒരിക്കലും തനിച്ചാക്കിെല്ലന്നും അദ്ദേഹം പറഞ്ഞു. ഒമാനി ചാരിറ്റബിൾ വർക്സ് അതോറിറ്റിയുടെ ധനസഹായത്തോടെയുള്ള ഗസ്സയിലെ ഖാൻ യൂനിസിലുള്ള മസ്കത്ത് ഹെൽത്ത് സെന്ററിനുണ്ടായ കേടുപാടുകളെക്കുറിച്ചും ഡോക്ടർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.