ഒമാൻ ഡൊമസ്റ്റിക് ലീഗ് ട്വന്റി20 ഐ ഡിവിഷൻ; തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി മലയാളി
text_fieldsമസ്കത്ത്: ഒമാൻ ഡൊമസ്റ്റിക് ലീഗ് ട്വന്റി 20 ഐ ഡിവിഷനിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി മലയാളി. വി.എം.ഇ ഇലവന്റെ ബൂമർ എന്നറിയപ്പെടുന്ന രാഗേഷാണ് സ്പർഷ് പേൾ നൈറ്റ്സിനെതിരെ സെഞ്ച്വറി സ്വന്തമാക്കിയത്.
വെറും 60 പന്തിൽ 14 ബൗണ്ടറികളുൾപ്പെടെ പുറത്താകാതെ 100 റൺസെടുത്ത ബൂമറിന്റെ മിന്നുന്ന പ്രകടനത്തിൽ വി.എം.ഇ ഇലവൻ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 194 റൺസാണ് നേടിയത്. 50 റൺസിന്റെ വേഗമേറിയ കൂട്ടുകെട്ട് പടുത്തുയർത്തിയ മധുവും ബൂമറും ചേർന്ന് ടീമിന് മികച്ച തുടക്കമാണ് നൽകിയത്. സാദിഖ് 31 പന്തിൽ 33 റൺസും എടുത്തു.
മറുപടി ബാറ്റിങ്ങിൽ സ്പർഷ് പേൾ നൈറ്റ്സിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കനെ സാധിച്ചുള്ളൂ. ഒരു മത്സരം ശേഷിക്കെ, വി.എം.ഇ ഇലവൻ ഇപ്പോൾ ശക്തമായ നിലയിലാണ്. ഒരു ജയം നേടിയാൽ ഗ്രൂപ് ഒന്നിൽ രണ്ടാം സ്ഥാനം ഉറപ്പാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.