ശഹീൻ കൊടുങ്കാറ്റ് ഒമാൻ തീരത്തേക്ക്; ജാഗ്രത പാലിക്കാൻ നിർദേശം
text_fieldsമസ്കത്ത്: ശഹീൻ കൊടുങ്കാറ്റ് ഒമാൻ തീരത്തോടടുക്കുന്നു. മസ്കത്തിൽനിന്ന് 650 കിലോമീറ്റർ അകലെയാണ് കൊടുങ്കാറ്റിെൻറ പ്രഭവ കേന്ദ്രം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു.
ഞായറാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മസ്കത്ത് മുതൽ ബാത്തിന വരെ കനത്ത മഴ പെയ്യും. 150 മുതൽ 600 മില്ലീ മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
⚠️Alert (1)
— هيئة الطّيران المدني (@CAAOMN) October 1, 2021
Tropical storm #Shaheen
#Arabian_sea pic.twitter.com/TaMkYgMZE1
ശനിയാഴ്ച വൈകീട്ട് മുതൽ 8 -12 മീറ്റർ ഉയരത്തിൽ തിരമാലകൾ രൂപപ്പെടുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങൾ മുൻകരുതലുകൾ എടുക്കാനും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറിതാമസിക്കാനും താഴ്വരകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും അതോറിറ്റി നിർദേശിച്ചു.
Latest satellite images and analyses of NMHEWS said the tropical storm /Shaheen/ moves towards the Sultanate's coasts overlooking the Sea of Oman. Storm's centre is 650 km away from Muscat. Wind speed around centre estimated between 34-63 knots.
— وكالة الأنباء العمانية (@OmanNewsAgency) October 1, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.