സുഡാനിലെ കലാപം: ഒമാൻ ഉത്കണ്ഠ രേഖപ്പെടുത്തി
text_fieldsമസ്കത്ത്: സുഡാനിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളിൽ ഒമാൻ ഉത്കണ്ഠ രേഖപ്പെടുത്തി. സംഭവവികാസങ്ങൾ വളരെയധികം ആശങ്കയോടെയാണ് പിന്തുടരുന്നതെന്നും സുഡാൻ പാർട്ടികൾ പരമാവധി സംയമനം പാലിക്കണമെന്നും ആവശ്യമുള്ള രാഷ്ട്രീയ ഉടമ്പടിയിലെത്താൻ സംഭാഷണത്തിന്റെ വഴിതേടണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ സുഡാനിലുള്ള ഒമാനി പൗരന്മാർ എംബസിയുമായി ബന്ധപ്പെടണമെന്ന് സുഡാനിലെ ഒമാനി എംബസി ആവശ്യപ്പെട്ടു.
00249183471605, 00249183471606, 00249904040016 , 00249912224166 എന്നീ നമ്പറുകളിലോ oman.emb.khr@gmail.com എന്ന എംബസിയുടെ ഇ-മെയിലിലൂടെയോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 70ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ‘സെൻട്രൽ കമ്മിറ്റി ഓഫ് സുഡാൻ ഡോക്ടേഴ്സ്’ ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. വെടിവെപ്പിലും ബോംബാക്രമണത്തിലും 595 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ചയാണ് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ്) സായുധസേനയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.