ഒമാൻ പൊതുമാപ്പ് കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി
text_fieldsമസ്കത്ത്: ഒമാൻ പൊതുമാപ്പിെൻറ കാലാവധി നീട്ടി. താമസ രേഖകളില്ലാത്തവർക്കും തൊഴിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും രാജ്യം വിടുന്നതിനായി ആഗസ്റ്റ് 31വരെ അപേക്ഷിക്കാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇത് നാലാം തവണയാണ് തൊഴിൽ മന്ത്രാലയം കാലാവധി നീട്ടി നൽകുന്നത്. നേരത്തേ ജൂൺ 30വരെയാണ് കാലാവധി നൽകിയിരുന്നത്.
ഇനിയും അനധികൃതമായി ഒമാനിൽ തങ്ങുന്നവരുണ്ടെങ്കിൽ ആനുകുല്യം ഉപയോഗപ്പെടുത്തി രാജ്യം വിടണമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. കഴിഞ്ഞ വർഷം നവംബർ 15 നായിരുന്നു ഒമാനിൽ പൊതുമാപ്പ് ആരംഭിച്ചത്. ഡിസംബർ 31 വരെയായിരുന്നു ആദ്യ ഘട്ടത്തിൽ അനധികൃതമായി ഒമാനിൽ തങ്ങുന്നവർക്ക് രാജ്യം വിടാൻ അധികൃതർ കാലാവധി നിശ്ചയിച്ചിരുന്നത്. പിന്നീടത് വിവിധ ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു.
പൊതുമാപ്പ് ആനുകൂല്യം ഉൾപ്പെടുത്തി രാജ്യം വിട്ടതിൽ കൂടുതലും ബംഗ്ലാദേശ് സ്വദേശികളാണ്. രാജ്യം വിട്ടവരുടെ കൃത്യമായ കണക്ക് അധികൃതർ പുറത്തുവിട്ടിട്ടില്ല. മലയാളികളുടെ എണ്ണം പൊതുവെ കുറവാണ്. ഇന്ത്യയും ബംഗ്ലാദേശുമടക്കം രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള പ്രവേശന വിലക്കിെൻറ പശ്ചാത്തലത്തിൽ വിമാന സർവിസുകളുടെ എണ്ണം പൊതുവെ കുറവാണ്. ഈ സാഹചര്യത്തിലാണ് പൊതുമാപ്പ് കാലാവധി നീട്ടിയതെന്നാണ് സൂചന.
മാനവവിഭവ ശേഷി മന്ത്രാലയം വെബ്സൈറ്റിൽ സനദ് സെൻററുകൾ വഴിയോ എംബസികൾ വഴിയോ സാമൂഹിക പ്രവർത്തകർ വഴിയോ രജിസ്റ്റർ ചെയ്യുന്നതാണ് ഒന്നാമത്തെ ഘട്ടം.
ഏഴു ദിവസത്തിനു ശേഷമാണ് മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് ലഭിക്കുക. ക്ലിയറൻസ് കോപ്പികൾ എംബസികളിൽ നിന്നാണ് ലഭിക്കുക. ഇത് ഉപയോഗിച്ച് പാസ്േപാർട്ട് ഉള്ളവർക്ക് ടിക്കറ്റെടുത്ത് പി.സി.ആർ പരിശോധന നടത്തി രാജ്യംവിടാവുന്നതാണ്. പാസ്പോർട്ട് ഇല്ലാത്തവർക്ക് അതത് എംബസികൾ ഒൗട്ട് പാസും നൽകും.
േകാവിഡ് പ്രതിസന്ധി കാരണവും എണ്ണ വിലയിടിവ് കാരണമായുള്ള സാമ്പത്തിക ബുദ്ധിമുട്ട് നിമിത്തവും ഒമാനിൽ നിരവധി കമ്പനികൾ അടച്ചുപൂട്ടുകയോ പ്രവർത്തനം നിലക്കുകയോ ചെയ്തിട്ടുണ്ട്. ഇത്തരം കമ്പനികളിലെ ആയിരക്കണക്കിന് തൊഴിലാളികൾ പെരുവഴിയിലായിരുന്നു. കമ്പനികൾ അടച്ചുപൂട്ടി ഉടമകൾ മുങ്ങിയതു കാരണം ഭക്ഷണത്തിനു പോലും പ്രയാസം അനുഭവപ്പെട്ടവരും നിരവധിയായിരുന്നു. ഇത്തരക്കാർക്ക് ഒമാൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് വലിയ അനുഗ്രഹമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.