ഫ്രഞ്ച് ഉൽപന്ന ബഹിഷ്കരണം: പിന്തുണയുമായി ഒമാൻ ഗ്രാൻഡ് മുഫ്തി
text_fieldsമസ്കത്ത്: ഫ്രഞ്ച് ഉൽപന്നങ്ങളുടെ ബഹിഷ്കരണത്തിന് പിന്തുണയുമായി ഒമാൻ ഗ്രാൻഡ് മുഫ്തി അഹമ്മദ് അൽ ഖലീലി.ഇസ്ലാമിനെതിരെ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ നടത്തിയ രൂക്ഷ വിമർശനങ്ങൾക്കും സർക്കാർതല നടപടികൾക്കും പിന്നാലെ അറബ്ലോകത്ത് ഫ്രഞ്ച് ഉൽപന്നങ്ങളുടെ ബഹിഷ്കരണാഹ്വാനം ശക്തമായി. ഇതിനു പിന്നാലെയാണ് ഗ്രാൻഡ് മുഫ്തിയുടെ പ്രസ്താവന.
ആദരണീയനായ പ്രവാചകനെതിരെ ആക്രമണം അഴിച്ചുവിടുന്നവരുടെ നേതൃത്വത്തിലുള്ള സാമ്പത്തിക സ്ഥാപനങ്ങളിൽനിന്ന് മൂലധനം പിൻവലിക്കേണ്ടതുണ്ടെന്ന് ഗ്രാൻഡ് മുഫ്തി ട്വിറ്ററിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ അറിയിച്ചു. പ്രവാചകെൻറ മഹത്തായ വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ചവരിൽ നിന്നുള്ള എല്ലാ കയറ്റുമതികളും മുസ്ലിംകൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം നൽകിയവരെ താൻ പിന്തുണക്കുന്നു. ഇത്തരക്കാർ പ്രവാചകനോടുള്ള മുസ്ലിംകളുടെയും മുസ്ലിം രാഷ്ട്രങ്ങളുടെയും വികാരങ്ങൾ മാനിക്കാത്തവരാണ്.മതപരമായ അധിക്ഷേപങ്ങൾ നടത്തുന്നവരെ ആശ്രയിക്കാത്ത സമ്പദ്വ്യവസ്ഥ മുസ്ലിംകൾ പടുത്തുയർത്തണമെന്നും ഗ്രാൻഡ് മുഫ്തി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.