ആറ് വിദേശ തൊഴിലാളികൾ മുങ്ങിമരിച്ച സംഭവം: രക്ഷാപ്രവർത്തനം 12 മണിക്കൂർ നീണ്ടു
text_fieldsമസ്കത്ത്: തലസ്ഥാന ഗവർണറേറ്റിലെ എയർപോർട്ട്സ് ഹൈറ്റ്സിൽ ജലവിതരണ പൈപ്പ ്ലൈൻ എക്സ്റ്റൻഷൻ പദ്ധതി സ്ഥലത്തുണ്ടായ അപകടത്തിൽ ആറുപേർ മരിച്ച വാർത്ത പ്ര വാസിസമൂഹം ശ്രവിച്ചത് ഞെട്ടലോടെ. 12 മണിക്കൂർ നേരത്തെ രക്ഷാ പ്രവർത്തനത്തിനൊടുവി ൽ തിങ്കളാഴ്ച ഉച്ചയോടെയാണ് വിവിധ രാജ്യക്കാരായ തൊഴിലാളികളുടെ പൈപ്പ്ലൈനിൽ കു ടുങ്ങിയ മൃതദേഹങ്ങൾ പുറത്തെടുക്കാൻ സാധിച്ചത്.
ഞായറാഴ്ച ഉച്ച മുതലാണ് മസ്കത്തിൽ മഴ തുടങ്ങിയത്. ചാറ്റൽമഴ രാത്രിയോടെയാണ് കാറ്റിെൻറയും ഇടിയുടെയും അകമ്പടിയോടെ കനത്തത്. തറനിരപ്പിൽ 14 അടി താഴെയാണ് പൈപ്പ്ലൈൻ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നത്. തലസ്ഥാന ഗവർണറേറ്റിലെ സുപ്രധാന ജലവിതരണ പദ്ധതിയാണിത്. മഴ അപ്രതീക്ഷിതമായി കനത്തതോടെ തൊഴിലാളികൾ 295 കിലോമീറ്റർ നീളത്തിലുള്ള വലിയ പൈപ്പിനുള്ളിലേക്ക് കയറിനിന്നതാണ് അപകടകാരണമെന്നാണ് കരുതുന്നത്. രാത്രി ഒമ്പതു മണിയോടെയാണ് സിവിൽ ഡിഫൻസ് അപകടവിവരമറിയുന്നത്.
വെള്ളം അടിച്ചുവറ്റിക്കുന്നതിനുള്ള വലിയ ശേഷിയുള്ള മോേട്ടാറുകളുമായാണ് സിവിൽ ഡിഫൻസ് സംഘം രക്ഷാപ്രവർത്തനത്തിന് എത്തിയത്. വെള്ളം വലിയ തോതിൽ അടിച്ചുകളഞ്ഞശേഷമാണ് രക്ഷാപ്രവർത്തകർ അകത്തു കയറി മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇത്തരം പദ്ധതികളിൽ പ്രവർത്തിക്കുന്ന കമ്പനികൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ഇതുവഴി മാത്രമേ തൊഴിലാളികളെ അപകടങ്ങളിൽനിന്ന് കാത്തുരക്ഷിക്കാൻ കഴിയുകയുള്ളൂവെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
സ്വകാര്യ മേഖലയിലെ തൊഴിലാളികൾ മുങ്ങിമരിച്ച സംഭവം അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് ജനറൽ ഫെഡറേഷൻ ഒാഫ് ട്രേഡ് യൂനിയനും അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിയമപരമായ എല്ലാ നടപടികളുമെടുക്കണമെന്നും ട്രേഡ്യൂനിയൻ ഫെഡറേഷൻ ആവശ്യപ്പെട്ടു. കാലാവസ്ഥാമാറ്റം മൂലമുള്ള അപകടങ്ങളും മുൻനിർത്തി തൊഴിലിടങ്ങളിലെ സുരക്ഷാ നിയമത്തിൽ മാറ്റം വരുത്തണമെന്ന് ഒായിൽ ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂനിയൻ പ്രതിനിധി സഉൗദ് അൽ സാൽമി പറഞ്ഞു.
കാലാവസ്ഥയിലെ പ്രശ്നങ്ങൾ ബാധിക്കാനിടയുള്ള തൊഴിൽസ്ഥലങ്ങളിലെ സുരക്ഷാ സാഹചര്യം സംബന്ധിച്ച് വിശദമായ പഠനം വേണം. സമൂഹമാധ്യമങ്ങളിലും സംഭവം സംബന്ധിച്ച് വലിയ പ്രതിഷേധമാണ് ഉയരുന്നത്. കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിട്ടും ഇവർ ജോലിക്കിറങ്ങിയ സാഹചര്യം അന്വേഷിക്കണം. പ്രോജക്ടുമായി ബന്ധപ്പെട്ടവർക്കെതിരെ നടപടി വേണമെന്നും സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.