ഒമാൻ ഹജ്ജ് പ്രതിനിധി സംഘം സൗദിയിൽ
text_fieldsമസ്കത്ത്: ഒമാനിൽനിന്നുള്ള ഹജ്ജ് പ്രതിനിധി സംഘം സൗദി അറേബ്യയിലെത്തി. സുൽത്താൻ ബിൻ സഈദ് അൽ ഹിനായിയാണ് സംഘത്തെ നയിക്കുന്നത്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ടിൽ ജിദ്ദയിലെ ഒമാൻ കോൺസൽ ജനറൽ മുബാറക് ബിൻ ഹമദ് അൽ ഹിനായി, ഹജ്ജ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്സ് അറ്റാഷെ ഇബ്രാഹിം ബിൻ നാസർ അൽ ഖറൂസി എന്നിവർ ചേർന്ന് സ്വീകരിച്ചു.
സംഘം മക്കയിൽ മൂന്നുദിവസം ചെലവഴിച്ച ശേഷം മദീനയിലേക്ക് തിരിക്കും. വരുംദിവസങ്ങളിൽ സുൽത്താനേറ്റിൽനിന്ന് വരുന്ന ഹാജിമാരെ സേവിക്കാനും അവർക്ക് കർമങ്ങൾ എളുപ്പത്തിലാക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ, റോയൽ ഒമാൻ പൊലീസ്, മറ്റ് ഔദ്യോഗിക പ്രതിനിധികൾ, മെഡിക്കൽ സംഘം, ഫത്വകളും മതപരമായ മാർഗനിർദേശങ്ങളും നൽകുന്നവർ എന്നിവരാണ് ആദ്യസംഘത്തിലുള്ളത്. മറ്റ് തീർഥാടകരെയും വഹിച്ചുള്ള വിമാനങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ ഒമാനിൽനിന്ന് സൗദിയിലേക്ക് പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.