ഒമാൻ ഹരിപ്പാട് കൂട്ടായ്മ ഓണം ആഘോഷിച്ചു
text_fieldsമസ്കത്ത്: മലയാളിയുടെ നാട്ടു നന്മയുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളുമായി ഹരിപ്പാട് കൂട്ടായ്മ ഒമാൻ ഓണം ആഘോഷിച്ചു. 'ആർപ്പോ ഇർറോ’ എന്ന പേരിലാണ് ഈ വർഷത്തെ ഓണാഘോഷം നടന്നത്.
അത്തപ്പൂവും, മാവേലിയും, ചെണ്ടമേളവും, തിരുവാതിരയും, ഒപ്പനയും, വടംവലിയും, പാട്ടും, ഡാൻസും, രുചികരമായ ഓണസദ്യയുമായി അംഗങ്ങൾ ഏവരും ഒത്തുകൂടി. ഭരണസമിതി അംഗങ്ങൾ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി രഞ്ജിത്ത് ഗോപി, ട്രഷറർ ദേവു അഖിൽ, വൈസ് പ്രസിഡന്റ് ബിജിത്ത് ബാലകൃഷ്ണൻ, ജോയിൻ സെക്രട്ടറി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ബിജു കാഞ്ഞൂർ സ്വാഗതം പറഞ്ഞു.
കലാകായിക പരിപാടികളിൽ ഹരിപ്പാട് കൂട്ടായ്മയുടെ കലാകാരന്മാരും കലാകാരികളും മികച്ച പ്രകടനം കാഴ്ചവെച്ചു. പരിപാടിയിലെ ടീം പാർവണയുടെ സാന്നിധ്യവും പ്രകടനവും പ്രേക്ഷകർക്ക് നവ്യാനുഭവമായി.
നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കണ്ടെത്തി സമ്മാനം നൽകിയതും ലേലം വിളിയും അംഗങ്ങൾക്ക് എല്ലാവർക്കും ഓണക്കോടി വിതരണവും പരിപാടിയുടെ വിജയത്തിന് കൊഴുപ്പേകി. പ്രോഗ്രാം കോഓഡിനേറ്റേഴ്സുമാരായ ശാന്തി സനലു, അനിൽ കടൂരാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.