Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുന്ദരമായ രാജ്യങ്ങളുടെ...

സുന്ദരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഒമാനും

text_fields
bookmark_border
സുന്ദരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി   ഒമാനും
cancel
മ​സ്ക​ത്ത്​: ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച്​ ഒ​മാ​ൻ. യു‌.​എ​സ് മാ​സി​ക​യാ​യ വെ​റാ​ൻ​ഡ ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ 18ാം സ്ഥാ​ന​മാ​ണ്​ സു​ൽ​ത്താ​നേ​റ്റി​ന്. മാ​ല​ദ്വീ​പ് ആ​ണ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. കോ​സ്റ്റ​റീ​ക ര​ണ്ടും താ​ൻ​സ​നി​യ മൂ​ന്നും സ്ഥാ​ന​ത്താ​ണു​ള്ള​ത്. അ​മേ​രി​ക്ക, പെ​റു, ജ​പ്പാ​ൻ, ഐ​സ്‌​ല​ൻ​ഡ്, കെ​നി​യ, താ​യ്‌​ല​ൻ​ഡ്, ന​മീ​ബി​യ, ഗ്രീ​സ്, ന്യൂ​സി​ല​ൻ​ഡ്, ചി​ലി, ഇ​റ്റ​ലി, വി​യ​റ്റ്‌​നാം, സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്, കാ​ന​ഡ എ​ന്നി​വ​യാ​ണ്​ ഒ​മാ​ന്​ മു​ന്നി​ലു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ൾ. ഉ​യ​ർ​ന്ന പ​ർ​വ​ത​ങ്ങ​ൾ, മ​ണ​ൽ നി​റ​ഞ്ഞ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ മു​ത​ൽ ശ്ര​ദ്ധേ​യ​മാ​യ ന​ഗ​ര കേ​ന്ദ്ര​ങ്ങ​ൾ വ​രെ​യു​ള്ള സു​ൽ​ത്താ​നേ​റ്റി​ലെ കാ​ര്യ​ങ്ങ​ളെ കു​റി​ച്ച്​ മാ​ഗ​സി​ൻ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​സ്​​ലാ​മി​ക വാ​സ്തു​വി​ദ്യ​യു​ടെ പ്ര​ശ​സ്ത​മാ​യ ക​ലാ​സൃ​ഷ്ടി​യാ​യി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഗ്രാ​ൻ​ഡ്​ മ​സ്​​ജി​ദി​നെ​യും കു​റി​ച്ച്​ പ​റ​യു​ന്നു​ണ്ട്. ഒ​ലി​വും ആ​പ്രി​ക്കോ​ട്ട് മ​ര​ങ്ങ​ളും നി​റ​ഞ്ഞ ജ​ബ​ൽ അ​ഖ്ദ​ർ ഹൈ​ക്കി​ങ്ങി​ന്​ പ്ര​ശ​സ്ത​മാ​ണെ​ന്ന് മാ​ഗ​സി​ൻ പ​റ​യു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman
News Summary - Oman has been ranked among the top world’s most beautiful countries
Next Story