Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ഹെൽത്ത്...

ഒമാൻ ഹെൽത്ത് എക്സിബിഷൻ: പങ്കെടുക്കുന്നത് 150 പ്രദർശകർ

text_fields
bookmark_border
ഒമാൻ ഹെൽത്ത് എക്സിബിഷൻ: പങ്കെടുക്കുന്നത് 150 പ്രദർശകർ
cancel
camera_alt

ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സയ്യിദ് ഫഹർ ബിൻ ഫാത്തിക് ബിൻ ഫഹർ അൽ സഈദ് സ്റ്റാളുകൾ സന്ദർശിക്കുന്നു

മസ്കത്ത്: രാജ്യത്തെ ആരോഗ്യമേഖലക്ക് കുതിപ്പേകി ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കമായി. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന മൂന്ന് ദിവസത്തെ മേളയിൽ ഇന്ത്യ, പാകിസ്താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള നൂറ്റമ്പതോളം പ്രദർശകരാണ് പങ്കെടുക്കുന്നത്. മേള സയ്യിദ് ഫഹർ ബിൻ ഫാത്തിക് ബിൻ ഫഹർ അൽ സഈദ് ഉദ്ഘാടനം ചെയ്തു. ഒമാൻ ആരോഗ്യമന്ത്രാലയത്തിന്‍റെ സഹകരണത്തോടെ എക്‌സിബിഷൻസ് ഓർഗനൈസിങ് കമ്പനിയായ 'കണക്ടാണ്' മേള സംഘടിപ്പിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫാർമസ്യൂട്ടിക്കൽ അഫയേഴ്‌സ് ആൻഡ് ഡ്രഗ് കൺട്രോൾ (പി.എ.ഡി.സി), ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ് സെന്റർ (ഡി.ജി.ക്യൂ.എ.സി), ഡയറക്‌ടറേറ്റ് ജനറൽ ഓഫ് പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്‌മെന്റ് എന്നിവ പിന്തുണയോടെയാണ് മേള നടക്കുന്നത്.

എക്സിബിഷന്‍റെ ഭാഗമായി ആരോഗ്യമേഖലയിലെ നൂതന ഉപകരണങ്ങളെ പരിചയപ്പെടുത്തലും വിവിധ വിഷയങ്ങളിലും ചർച്ചയും നടക്കും. ആരോഗ്യസ്ഥാപനങ്ങൾ, മരുന്നുനിർമാണ കമ്പനികൾ, ആരോഗ്യസുരക്ഷാ സ്ഥാപനങ്ങൾ, ആരോഗ്യ ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ എന്നിവയാണ് മേളയിൽ പങ്കെടുക്കുന്നത്. മെഡിക്കൽ ടൂറിസം, ആരോഗ്യ സാങ്കേതിക വിദ്യ, ലബോറട്ടറി ഉപകരണങ്ങൾ, മറ്റ് ഉപകരണങ്ങളും സേവനവും നൽകുന്നവർ, അന്താരാഷ്ട്ര ആശുപത്രികൾ, ആരോഗ്യ, മെഡിക്കൽ സെൻററുകൾ എന്നിവയുടെ പ്രതിനിധികളും പ്രദർശനത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Health Exhibitionparticipating 150 exhibitors
News Summary - Oman Health Exhibition: 150 exhibitors participating
Next Story