ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന് ആൻഡ് കോണ്‍ഫറന്‍സിന് തിരശ്ശീല വീണു
text_fieldsമസ്കത്ത്: രാജ്യത്തെ ആരോഗ്യമേഖലക്ക് ഉണർവുപകർന്ന് മൂന്നു ദിവസങ്ങളിലായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന് ആൻഡ് കോണ്‍ഫറന്‍സിന് തിരശ്ശീല വീണു.
ആരോഗ്യരംഗത്തെ നൂതന രീതികളും ചികിത്സകളും സേവനങ്ങളും മനസ്സിലാക്കാനായി ആയിരക്കണക്കിനാളുകളാണ് നഗരിയിലേക്ക് ഒഴുകിയിരുന്നത്.
ഇന്ത്യ, മലേഷ്യ, തായ്ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നായി 160ലധികം പ്രദർശകരാണ് തങ്ങളുടെ സേവനങ്ങളും ഉൽപന്നങ്ങളുമായി പ്രദർശനത്തിൽ പങ്കെടുത്തത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫാർമസ്യൂട്ടിക്കൽ അഫയേഴ്സ് ആൻഡ് ഡ്രഗ് കൺട്രോൾ (പി.എ.ഡി.സി), ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ് സെന്റർ (ഡി.ജി.ക്യു.എ.സി), ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെന്റ് എന്നിവയുടെ പിന്തുണയോടെയായിരുന്നു മേള.
ആരോഗ്യസ്ഥാപനങ്ങൾ, മരുന്നുനിർമാണ കമ്പനികൾ, ആരോഗ്യസുരക്ഷ സ്ഥാപനങ്ങൾ, ആരോഗ്യ ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ എന്നിവയാണ് മേളയിൽ പങ്കെടുത്തത്. മെഡിക്കൽ ടൂറിസം, ആരോഗ്യ സാങ്കേതികവിദ്യ, ലബോറട്ടറി ഉപകരണങ്ങൾ, മറ്റ് ഉപകരണങ്ങളും സേവനവും നൽകുന്നവർ, അന്താരാഷ്ട്ര ആശുപത്രികൾ, ആരോഗ്യ, മെഡിക്കൽ സെൻററുകൾ എന്നിവയുടെ പ്രതിനിധികളും പ്രദർശനത്തിലുണ്ടായിരുന്നു. ആരോഗ്യസംരക്ഷണം, ആധുനിക വൈദ്യശാസ്ത്രം, നിക്ഷേപതന്ത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.