റമദാനിൽ യമനിലെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി ഒമാൻ
text_fieldsയമനിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കുള്ള സഹായങ്ങൾ ഒമാന്‍ ചാരിറ്റബിള്‍ ഓര്ഗനൈസേഷന് അധികൃതർ
കൈമാറുന്നു
മസ്കത്ത്: റമദാനിൽ യമനിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി ഒമാന്‍ ചാരിറ്റബിള്‍ ഓര്ഗനൈസേഷന്. അവശ്യ വസ്തുക്കള്‍ ഉൾപ്പെടെ 28,500 ഭക്ഷ്യ പാര്‍സലുകളാണ് അല്‍ മഹ്റ ഗവര്‍ണറേറ്റിലേക്ക് എത്തിച്ചത്. ട്രക്കുകള്‍-ട്രെയിലറുകള്‍ തുടങ്ങി നിരവധി വാഹനങ്ങളിലായാണ് സാധനങ്ങള്‍ യമനിലെത്തിച്ചത്. കാമ്പയിൻ വഴി ശേഖരിച്ച വസ്തുക്കളാണ് കൈമാറിയത്.
മേഖലയില്‍ ബുദ്ധിമുട്ടുകളും പ്രതികൂല സാഹചര്യങ്ങളും നേരിടുന്നവര്‍ക്ക് പിന്തുണ നല്‍കുകയാണ് കാമ്പയിന് ലക്ഷ്യംവെക്കുന്നതെന്ന് ഒമാന്‍ ചാരിറ്റബിള്‍ ഓര്ഗനൈസേഷന് സി.ഇ.ഒ ബദര്‍ മുഹമ്മദ് അലി അല്‍ സഅബി അറിയിച്ചു. ഈ സംരംഭം, യമനിലെ സഹോദരങ്ങളെ പിന്തുണക്കുന്നതിനുള്ള സുൽത്താനേറ്റിന്റെ പ്രതിബദ്ധതയെയും രണ്ട് ജനതകൾക്കിടയിലുള്ള ഐക്യദാർഢ്യത്തിന്റെയും പരസ്പര പിന്തുണയുടെയും ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതാണ്. സുൽത്താനേറ്റ് നടത്തിയ മാനുഷിക ശ്രമങ്ങളെ അൽ മഹ്റ ഗവർണർ അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.