അക്രമങ്ങൾ നടത്തുന്നവർ രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുന്നവരെന്ന് ഇമാമുമാർ
text_fieldsമസ്കത്ത്: അക്രമത്തെയും അക്രമകാരികളെയും ദൈവം ഇഷ്ടപ്പെടുന്നില്ലെന്നും വിശുദ്ധ ഖുർആനിൽ നിരവധി ഇടങ്ങളിൽ ഇത് സംബന്ധമായ സൂക്തങ്ങൾ കാണാമെന്നും വെള്ളിയാഴ്ച പ്രസംഗങ്ങളിൽ ഉണർത്തി ഇമാമുമാൻ. അക്രമങ്ങൾ നടത്തുന്നവർ രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുന്നവരാണെന്നും ഇത്തരക്കാർ ദയ അർഹിക്കുന്നില്ല. നിർഭയത്വവും സുരക്ഷിത്വവും നിറഞ്ഞ രാജ്യം ദൈവത്തിന്റെ അനുഗ്രഹമാണ്. ഈ അനുഗ്രഹത്തിന് നാം നന്ദിയുള്ളവരാവണം. നമ്മുടെ സന്തോഷം രാജ്യത്തെ മുഴുവൻ സന്തോഷവും ഏതെങ്കിലും വിഷയത്തിൽ രാജ്യത്തിന്റെ ഒരു ഭാഗത്തുണ്ടാവുന്ന ദുഃഖം രാജ്യത്തിന്റെ മുഴുവൻ ദുഃഖവുമായിരിക്കുമെന്നും ഇമാമുമാർ സൂചിപ്പിച്ചു.
നിർഭയത്വ രാജ്യത്തിനു വേണ്ടി നമ്മുടെ പിതാവായ ഇബ്രാഹിം നബി ദൈവത്തോട് പ്രാർഥിച്ചിരുന്നു. നമ്മുടെ പ്രവാചകനായ മുഹമ്മദ് നബിയും രാജ്യത്തെ സ്നേഹിക്കുകയും മദീനക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തിരുന്നു. അതിനാൽ നമ്മുടെ രാജ്യത്തിനു വേണ്ടി നമ്മൾ പ്രാർഥിക്കണം. ഒരു സമുദായം അവരുടെ നിലപാടുകളിൽ മാറ്റം വരുത്താതെ അല്ലാഹു അവരെ മാറ്റുകയില്ലെന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്. അതിനാൽ നമ്മുടെ നിലപാടുകൾ മാറ്റണം. മൂല്യങ്ങളിൽനിന്ന് വ്യതിചലിച്ചുകൊണ്ടുള്ള അപക്വമായ ആശയങ്ങൾ നാശങ്ങൾ വിളിച്ചുവരുത്തും. അതിനാൽ രാജ്യത്തിന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കണം. ശരീഅത്ത് നിയമത്തിൽനിന്ന് വ്യതിചലിക്കൽ അവകാശ ധ്വംസനങ്ങളിലേക്കും അക്രമത്തിലേക്കും വഴി ഒരുക്കും. രാജ്യത്തെ ജനങ്ങളെയും രാജ്യത്തിന്റെ സമ്പത്തിനെയും വിശുദ്ധ കേന്ദ്രങ്ങളെയും സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. രാജ്യത്തുള്ളവരുടെ അവകാശവും അഭിമാനവും സംരക്ഷിക്കൽ എല്ലാവരുടെയും കടമയാണ്. ആക്രമണവും അവകാശങ്ങൾക്കു മേലെയുള്ള കടന്നുകയറ്റം അനൈക്യത്തിലേക്കും വിഭജനത്തിലേക്കും നയിക്കും. അതിനാൽ നാം സൂക്ഷിക്കണമെന്നും നിർഭയത്വമുള്ള രാജ്യമാവാൻ പ്രാർഥിക്കണമെന്നും ഇമാമുമാർ ഉദ്ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.