Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ-ഇന്ത്യ എയർ ബബിൾ...

ഒമാൻ-ഇന്ത്യ എയർ ബബിൾ കരാർ: ചർച്ചകൾ നടന്നുവരുന്നു

text_fields
bookmark_border
ഒമാൻ-ഇന്ത്യ എയർ ബബിൾ കരാർ:   ചർച്ചകൾ നടന്നുവരുന്നു
cancel
camera_alt

ക്യാപ്​റ്റൻ മുഹമ്മദ്​ അഹമ്മദ്​

മസ്​കത്ത്​: ഒമാനും ഇന്ത്യക്കുമിടയിലെ വിമാനയാത്ര വൈകാതെ സുഗമമായേക്കും. ഇരു രാഷ്​ട്രങ്ങൾക്കുമിടയിൽ നിയന്ത്രിത വിമാന സർവീസ്​ (എയർ ബബിൾ) ഏർപ്പെടുത്തുന്നത്​ സംബന്ധിച്ച ചർച്ചകൾ നടന്നുവരുകയാണെന്ന്​ സലാം എയർ സി.ഇ.ഒ ക്യാപ്​റ്റൻ മുഹമ്മദ്​ അഹമ്മദ്​ പറഞ്ഞു. കോവിഡ്​ മഹാമാരിക്ക്​ മുമ്പ്​ ഒമാനും ഇന്ത്യക്കുമിടയിലെ വിമാന യാത്രികരുടെ എണ്ണം ഉയർന്ന തോതിലായിരുന്നു. അതിനാൽ എയർബബിൾ കരാർ ഇരു രാഷ്​ട്രങ്ങളിലെയും വിമാന കമ്പനികൾക്ക്​ പ്രയോജനകരമാകുമെന്നും ക്യാപ്​റ്റൻ മുഹമ്മദിനെ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമം റിപ്പോർട്ട്​ ചെയ്​തു.
എയർ ബബിൾ കരാർ എന്ന്​ യാഥാർഥ്യമാകുമെന്ന്​ പറയാൻ കഴിയില്ല. അതിന്​ മുന്നോടിയായി നിരവധി കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്​. അധികൃതർ ഇത്​ സംബന്ധിച്ച നടപടികൾ വേഗത്തിലാക്കുമെന്നാണ്​ കരുതുന്നതെന്ന്​ ക്യാപ്​റ്റൻ മുഹമ്മദ്​ അഹമ്മദ് പറഞ്ഞു. എയർ ബബിൾ ധാരണയില്ലാതെ തന്നെ ഒരു ദിവസം ഒന്നിലധികം വിമാനം എന്ന തോതിൽ സലാം എയർ ഇന്ത്യയിലേക്ക്​ സർവീസ്​ നടത്തിയതായി സി.ഇ.ഒ പറഞ്ഞു. കഴിഞ്ഞ മൂന്ന്​ മാസത്തിനിടെ 600ഒാളം ചാർ​േട്ടഡ്​ വിമാന സർവീസുകളാണ്​ സലാം എയർ നടത്തിയത്​. ഇതിൽ ഏറിയ പങ്കും ഇന്ത്യയിലേക്കായിരുന്നു. ഇന്ത്യയിലേക്ക്​ റെഗുലർ സർവീസ്​ നടത്തുന്നതിനുള്ള അനുമതിക്ക്​ സലാം എയർ ശ്രമിച്ചുവരുകയാണെന്നും സി.ഇ.ഒ പറഞ്ഞു. അനുമതി ലഭിക്കുന്ന പക്ഷം കേരളത്തിലേക്ക്​ സർവീസ്​ തുടങ്ങുന്നതിനാകും പ്രഥമ പരിഗണന. കേരളത്തിന്​ പുറമെ ഇന്ത്യയിലെ മറ്റ്​ വിമാനത്താവളങ്ങളിലേക്കും അനുമതി ലഭിക്കുമെന്ന്​ തന്നെയാണ്​ പ്രതീക്ഷ. നിലവിൽ ഒമാനിലേക്ക്​ വരുന്ന വിദേശികൾക്ക്​ വിദേശകാര്യ മന്ത്രാലയത്തി​െൻറ അനുമതി ആവശ്യമാണ്​. വിമാനത്താവളങ്ങൾ തുറക്കുന്നതോടെ ഇൗ വ്യവസ്​ഥ എടുത്തുകളയുമെന്നാണ്​ പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story