ഒമാൻ-ഇന്ത്യ സംയുക്ത കമ്മിറ്റി യോഗം ചേർന്നു
text_fieldsമസ്കത്ത്: ഒമാൻ-ഇന്ത്യ സംയുക്ത കമ്മിറ്റി യോഗം ചേർന്നു. കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈനായി നടന്ന യോഗം ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക, വ്യാപാര, നിക്ഷേപ, സേവന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതടക്കം വിഷയങ്ങൾ ചർച്ചചെയ്തു. ഒമാനി സംഘത്തിന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫും ഇന്ത്യൻ സംഘത്തിന് കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി ഹർദീപ് സിങ് പുരിയും നേതൃത്വം നൽകി.
ഒമാനിലെ സൗരോർജ, കാറ്റാടിപ്പാടം അടക്കം പുനരുപയോഗിക്കാവുന്ന ഉൗർജപദ്ധതികളിലേക്കും ഭക്ഷ്യ സുരക്ഷാ പദ്ധതികളിലേക്കും കമ്മിറ്റി ഇന്ത്യൻ നിക്ഷേപകരെ ക്ഷണിച്ചു. ബഹിരാകാശ പദ്ധതികളിലെ സഹകരണം, ടൂറിസം-ആരോഗ്യ മേഖലകളിലെ നിക്ഷേപം, വിവര സാേങ്കതിക മേഖലയിലെ സഹകരണം തുടങ്ങിയ കാര്യങ്ങൾക്കും സാധ്യതകളേറെയാണെന്ന് കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. ഒമാനിലേക്കുള്ള ചരക്കുകളുടെ പ്രവേശനം വേഗത്തിലാക്കുന്ന വിഷയവും ചർച്ചചെയ്തു.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർ സെക്രട്ടറി അസീല ബിൻത് സാലിം അൽ സംസാമി, ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ എൻജിനീയർ റിദ ബിൻ ജുമാ അൽ സാലിഹ് തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു. ഒമാനും ഇന്ത്യയും തമ്മിലെ സാമ്പത്തിക സഹകരണത്തിൽ വളർച്ചയേറെയാണ്. ഇന്ത്യയിലേക്കുള്ള ഒമാനി കയറ്റുമതിയിൽ 0.69 ശതമാനത്തിെൻറ വർധന രേഖപ്പെടുത്തി. ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാര കൈമാറ്റത്തിെൻറ മൂല്യം 5.93 ശതകോടി റിയാലാണ്. ഒമാനിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ കഴിഞ്ഞ വർഷം 33 ശതമാനത്തിെൻറ വർധന രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.