ഇന്ത്യൻ അംബാസഡർ അംഗീകാര പത്രം കൈമാറി
text_fieldsഇന്ത്യൻ അംബാസഡർ ഗോദാവർത്തി വെങ്കട ശ്രീനിവാസ് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബസൈദിയുമായി കൂടിക്കാഴ്ചനടത്തിപ്പോൾ
മസ്കത്ത്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായ ഗോദാവർത്തി വെങ്കട ശ്രീനിവാസ് തന്റെ അംഗീകാര പത്രങ്ങൾ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബസൈദിക്ക് കൈമാറി. സുഡാൻ അംബാസഡർ എസ്സാം അവാദ് മെറ്റ്വാലിയും അംഗീകാര പത്രം കൈമാറി.
അംബാസഡർമാർക്ക് അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ വിജയം നേരുകയും ഒമാന്റെയും അവരുടെ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വികസനത്തിനും വളർച്ചക്കു അദ്ദേഹം ആശംസകൾ അറിയിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർ യോഗങ്ങളിൽ പങ്കെടുത്തു.
ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഗോദാവർത്തി വെങ്കട ശ്രീനിവാസിനെ വിദേശകാര്യ മന്ത്രാലയം ജനുവരിയിലാണ് നിയമിക്കുന്നത്. ഇന്ത്യൻ ഫോറിൻ സർവിസിലെ 1993 ബാച്ചുകാരനാണ്. മന്ത്രാലയത്തിലെ സ്പെഷൽ ഡ്യൂട്ടി ഓഫിസർ ആയി ജോലി ചെയ്തുവരികയായിരുന്നു. ഗിനിയ ബിസാവു, സെനഗൽ എന്നിവിടങ്ങളിലും അംബാസഡറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കാലാവധി പൂർത്തിയാക്കി സ്ലോവേനിയൻ അംബാസഡറായി ചുമതലയേറ്റ സുൽത്താനേറ്റിലെ മുൻ അംബാസഡർ അമിത് നാരങിന്റെ ഒഴിവിലേക്കാണ് ഗോദാവർത്തി വെങ്കട ശ്രീനിവാസ് എത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.