ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ കമ്മിറ്റി നിലവിൽവന്നു
text_fieldsമസ്കത്ത്: ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ കമ്മിറ്റി നിലവിൽവന്നു. മുഹമ്മദ് ഷെഫീർ വാടാനപള്ളി പ്രസിഡന്റായും കെ.കെ അബ്ബാസ് പട്ടാമ്പി ജനറൽ സെക്രട്ടറിയായും നിയാസ് വയനാട് ട്രഷറയായും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി അബ്ദുൽ കരീം (സീബ്), സാജിദ് അബ്ദുല്ല (റൂവി), സഈദ് കെ.കെ (സലാല), അസി.സെക്രട്ടറിമാരായി ഡാനിഷ് മദനി (സലാല), ഹുസ്നി മുബാറക്ക് (സോഹാർ), ഷമാസ് (ബർക) എന്നിവരെയും തിരഞ്ഞെടുത്തു.
ഒമാനിലെ വിവിധ സെന്ററുകളിൽനിന്നുള്ള പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 21 അംഗ പ്രവർത്തക സമിതിയിൽ നിന്നാണ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. റിട്ടേണിങ് ഓഫിസർ യാസർ സലാല തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി. 2024-2026 കാലയളവിലേക്കാണ് കമ്മിറ്റി നിലവിൽവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.