സൈബർ സുരക്ഷയിൽ ഒമാൻ നമ്പർ വൺ
text_fieldsമസ്കത്ത്: ആഗോള സൈബർ സുരക്ഷ സൂചികയിൽ ഒമാൻ ഒന്നാം സ്ഥാനത്ത്. ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ (ഐ.ടി.യു) പുറത്തിറക്കിയ 2024ലെ ഗ്ലോബൽ സൈബർ സുരക്ഷ സൂചിക (ജി.സി.ഐ) പതിപ്പിലാണ് മുൻനിര പട്ടികയിൽ സുൽത്താനേറ്റ് പ്രമുഖ സ്ഥാനം കൈവരിച്ചത്.
നിയമപരമായ മാനദണ്ഡം, സാങ്കേതിക നിലവാരം, റെഗുലേറ്ററി സ്റ്റാൻഡേഡ്, കപ്പാസിറ്റി ബിൽഡിങ് സ്റ്റാൻഡേഡ്, അന്താരാഷ്ട്ര സഹകരണ നിലവാരം എന്നിങ്ങനെ അഞ്ചു മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഐ.ടി.യു സൂചിക തയാറാക്കിയത്. സൂചികയുടെ അഞ്ചു മാനദണ്ഡങ്ങൾക്കുള്ളിൽ 95-100നും ഇടയിൽ സ്കോർ ചെയ്ത രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ജി.സി.ഐയുടെ ആദ്യ പട്ടിക.
ഒമാന്റെ മൊത്തത്തിലുള്ള പ്രകടനം 2020 സൂചികയിലെ 96 പോയന്റിൽനിന്ന് ഈ വർഷം 97.02 പോയന്റായി ഉയർന്നു. ഇന്റർനാഷനൽ കോഓപറേഷൻ ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ ഓർഗനൈസേഷൻ സ്റ്റാൻഡേഡിന് സമർപ്പിച്ച മുഴുവൻ പോയന്റുകളും ഒമാൻ നേടിയതായി റിപ്പോർട്ട് കാണിക്കുന്നു.
നിയമനിലവാരത്തിൽ’ 19.59 പോയന്റ്, സാങ്കേതിക നിലവാരത്തിൽ 18.39 പോയന്റ്, ‘കപ്പാസിറ്റി ബിൽഡിങ് സ്റ്റാൻഡേഡിൽ 19.03 പോയന്റും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.