ഒമാനില്‍ ശീതക്കാറ്റും പൊടിക്കാറ്റും നാളെ വരെ
text_fieldsമസ്കത്ത്: രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ ക്കുശേഷമുള്ള ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിെൻറ ഫലമായി രാജ്യത്ത് താപനില താഴ് ന്നു. മസ്കത്ത് അടക്കം വടക്കൻ ഗവർണറേറ്റുകളിൽ കനത്ത ശീതക്കറ്റാണ്. അൽ വുസ്തയിലു ം ദോഫാർ ഗവർണറേറ്റിലെയുമടക്കം തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റും വീശി.
രാത് രിയാണ് ശീതക്കാറ്റ് കരുത്തോടെ വീശുന്നത്. മസ്കത്തിലടക്കം വടക്കൻ ഗവർണറേറ്റുകൾ മൂടിക്കെട്ടിയ അവസ്ഥയിലാണ്. പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയും ലഭിച്ചു. ജബൽ അഖ്ദറിൽ തിങ്കളാഴ്ച പുലർച്ചെ മഞ്ഞുവീഴ്ചയുമുണ്ടായി. ഇവിടെ താപനില മൈനസ് രണ്ടു ഡിഗ്രി വരെ താഴ്ന്നു. വടക്കുകിഴക്കൻ കാറ്റ് ഇന്നും നാളെയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റിെൻറ ശക്തി ഇന്നും നാളെയും കുറവായിരിക്കും. തീരപ്രദേശങ്ങളിൽ താപനില 14 ഡിഗ്രി മുതൽ 20 ഡിഗ്രി വരെയും പർവത പ്രദേശങ്ങളിൽ ഒറ്റ അക്കവുമാകും.
പൊടിക്കാറ്റിെൻറ ഫലമായി ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും ആർ.ഒ.പി മുന്നറിയിപ്പ് നൽകി. അൽ അഷ്കറയിൽനിന്ന് ക്വാഹിദ് വഴി റാസ്അൽറുൈവസിലേക്കുള്ള റോഡിൽ മണൽക്കൂനകളുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് ആർ.ഒ.പി തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ രാജ്യത്ത് മഴയുണ്ട്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ മുസന്ദം ഗവർണറേറ്റിലെ ഖസബിലാണ് കൂടുതൽ മഴ പെയ്തത്- 53 മില്ലിമീറ്റർ. മസ്കത്തിൽ വെള്ളിയാഴ്ച രാത്രി മുതലാണ് മഴ തുടങ്ങിയത്. തിങ്കളാഴ്ച പുലർച്ചെയും മത്രയടക്കം മേഖലകളിൽ ചാറ്റൽമഴ പെയ്തു. കാറ്റിൽ കടലിളകിയതിനാല് തിങ്കളാഴ്ച ടൂറിസ്റ്റുകളുമായെത്തിയ ക്രൂസ് കപ്പല്‍ മത്രയിൽ അടുക്കാതെ മടങ്ങി. തിരമാലകൾ ഉയരത്തില്‍ വീശിയടിക്കുന്നതും കാണാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.