Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ അടുത്ത വർഷം...

ഒമാനിൽ അടുത്ത വർഷം മുതൽ തൊഴിൽ വിസ ഫീസ്​ വർധിക്കും

text_fields
bookmark_border
ഒമാനിൽ അടുത്ത വർഷം മുതൽ   തൊഴിൽ വിസ ഫീസ്​ വർധിക്കും
cancel


മസ്​കത്ത്​: ഒമാനിൽ അടുത്ത വർഷം മുതൽ വിദേശികളുടെ തൊഴിൽ വിസക്കായുള്ള ഫീസ്​ വർധിക്കും. അഞ്ച്​ ശതമാനമായിരിക്കും വർധിക്കുക. ഇൗ അധിക തുക സ്വദേശി തൊഴിലാളികൾക്കായി പുതുതായി രൂപവത്​കരിച്ച തൊഴിൽ സുരക്ഷ സംവിധാനത്തിലേക്ക്​ മാറ്റിവെക്കുമെന്നും തൊഴിൽ മന്ത്രാലയം ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമം റിപ്പോർട്ട്​ ചെയ്​തു. പുതുതായി അനുവദിക്കുന്ന തൊഴിൽ പെർമിറ്റിനും കാലാവധി കഴിയുന്നവ പുതുക്കുന്നതിനും അധിക ഫീസ്​ നൽകേണ്ടിവരും. ഇപ്പോൾ ഫീസ്​ 300 റിയാൽ ഉള്ളതിന്​ 315 റിയാൽ നൽകേണ്ടിവരും. ഹൗസ്​ ഡ്രൈവർമാർ, വീട്ടുജോലിക്കാർ, കൃഷി തോട്ടക്കാർ തുടങ്ങിയ തസ്​തികകളിലേക്കുള്ള പെർമിറ്റുകൾ, മറ്റ്​ പ്രത്യേക തൊഴിൽ പെർമിറ്റുകൾ എന്നിവക്ക്​ ഇൗ വർധനവ്​ ബാധകമായിരിക്കില്ല.


നവംബർ ഒന്നിനാണ്​ തൊഴിൽ സുരക്ഷാ സംവിധാനത്തി​െൻറ (ജെ.എസ്​.എസ്​) ആദ്യ ഘട്ടം പ്രവർത്തനമാരംഭിക്കുക. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ജോലി നഷ്​ടപ്പെട്ട സ്വദേശികൾക്ക്​ മാന്യമായ ജീവിത സാഹചര്യം ഉറപ്പുവരുത്തുകയാണ്​ സംവിധാനം ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്​. അടുത്ത ഘട്ടത്തിൽ തൊഴിലന്വേഷകരെയും കൂടി ഉൾപ്പെടുത്തി സംവിധാനത്തി​െൻറ പ്രവർത്തനം വിപുലീകരിക്കും. ഇതി​െൻറ നിബന്ധന പ്രകാരം ഏതെങ്കിലും തൊഴിലുടമക്ക്​ സ്വദേശി ജീവനക്കാരനെ പിരിച്ചുവിടണമെന്നുണ്ടെങ്കിൽ മൂന്ന്​ മാസം മുമ്പ്​ തൊഴിൽ മന്ത്രാലയത്തെ വിവരമറിയിക്കണം. ഇങ്ങനെ തൊഴിൽ നഷ്​ടപ്പെടുന്നവർക്ക്​ താൽക്കാലിക സാമ്പത്തിക സഹായം നൽകുന്നതിന്​ ഒപ്പം പുതിയ തൊഴിലവസരങ്ങൾ അന്വേഷിക്കുന്നതിന്​ സഹായിക്കുകയും പരിശീലനം ആവശ്യമുള്ളവർക്ക്​ അത്​ നൽകുകയും ചെയ്യുമെന്ന്​ ഗവൺമെൻറ്​ കമ്മ്യൂണിക്കേഷൻ സെൻറർ അറിയിച്ചു.


നിലവിൽ പെൻഷനോ സാമൂഹിക ഇൻഷൂറൻസ്​ ആനുകൂല്ല്യമോ ലഭിക്കാത്തവർക്കാണ്​ ഇതി​െൻറ കീഴിൽ സഹായം നൽകുക. ഇതോടൊപ്പം ജോലി സ്വന്തം ഇഷ്​ടപ്രകാരം ഉപേക്ഷിച്ചവരോ തൊഴിൽ കരാർ കാലാവധി കഴിഞ്ഞവരോ ജോലിയിൽ നിന്ന്​ ഒഴിവാക്കാൻ തൊഴിലുടമയോട്​ സമ്മതം അറിയിച്ചവരും ആകരുത്​ അപേക്ഷകർ. അച്ചടക്ക നടപടികളുടെ ഭാഗമായി ജോലി നഷ്​ടപ്പെട്ടവർക്കും സഹായം ലഭിക്കില്ല. ജോലി ചെയ്യാൻ കഴിവുള്ളവരും തൊഴിലവസരങ്ങൾ സജീവമായി അന്വേഷിക്കുന്നവരുമാകണം അപേക്ഷകർ. ജോലി നഷ്​ടപ്പെട്ട്​ 90 ദിവസത്തിനുള്ളിൽ ജെ.എസ്​.എസ്​ സംവിധാനത്തി​െൻറ ആനുകൂല്ല്യത്തിന്​ അപേക്ഷിക്കണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story