ദീർഘകാല വിസ പദ്ധതി കൂടുതൽ മേഖലകളിൽ നടപ്പാക്കാനൊരുങ്ങി ഒമാൻ
text_fieldsമസ്കത്ത്: രാജ്യത്ത് നടപ്പാക്കിയ ദീർഘകാല വിസ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ. സർഗ്ഗാത്മക വ്യക്തിത്വങ്ങൾ, നവീന ആശയങ്ങൾ കൊണ്ടുവരുന്നവർ, സംരഭകർ, പ്രോഗ്രാമർമാർ തുടങ്ങിയ പ്രതിഭകൾക്കാണ് രണ്ടാംഘട്ടത്തിൽ ദീർഘകാല വിസ പദ്ധതിക്ക് അപേക്ഷിക്കാനാവുക. ദീർഘകാല വിസ പദ്ധതി വ്യാപിപ്പിക്കാൻ സുൽത്താനേറ്റ് ആലോചിക്കുന്നുണ്ടെന്ന് നാഷണൽ പ്രോഗ്രാം ഫോർ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് മേധാവി ഖാലിദ് അൽ ഷുഐബി പറഞ്ഞു.
വിഷൻ 2040 നടപ്പാക്കുന്നതിനുള്ള ഫോളോ-അപ്പ് യൂനിറ്റിന്റെ 2021ലെ വാർഷിക റിപ്പോർട്ടിന്റെ അവതരണ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാല വിസ പദ്ധതിയയുടെ ആദ്യ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മൂലധനത്തിലായിരുന്നു. ആദ്യഘട്ടം നടപ്പാക്കിയപ്പോൾ ഇക്കാര്യത്തിൽ വർധനവുണ്ടായിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ പ്രതിഭാധനരരായ ആളുകളെയാണ് ലക്ഷ്യമിടുന്നത്.
പുതിയ നിർദ്ദേശം മന്ത്രിമാരുടെ കൗൺസിലിൽ സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിക്കുന്ന മുറക്ക് രണ്ടാം ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്നും അൽ-ശുഐബി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.